തിരുവനന്തപുരം: കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ ഹുങ്കിനുളള മറുപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപിക്ക് ഭരണതുടര്‍ച്ചയുണ്ടായാല്‍ രാജ്യത്ത് സര്‍വ്വ നാശം ഉണ്ടാകുമെന്ന് ജനങ്ങള്‍ ഭയക്കുന്നു. ആര്‍എസ്എസ് ഭരണകൂടം ഭരണഘടനയ്ക്ക് വില കല്പിക്കുന്നില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
അതേസമയം കര്‍ണാടകയില്‍ ചരിത്ര വിജയം കൈവരിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് രംഗത്തെത്തി. ബിജെപിയെ തകര്‍ക്കാന്‍ ഞങ്ങളെയുളളൂ എന്ന അഹന്ത കോണ്‍ഗ്രസ് മാറ്റണം. ഈ ചിന്തയുമായി പോയാല്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി നേരിടേണ്ടി വരും. വികസനത്തിന് നല്ല വോട്ടുളള നാടാണ് കേരളമെന്നും എം വി ഗോവിന്ദന് പറഞ്ഞു.
The post ‘കര്‍ണാടക ഫലം ബിജെപിയുടെ ഹുങ്കിനുളള മറുപടി’; മുഖ്യമന്ത്രി പിണറായി വിജയന് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]