
ടെക്സാസ്: അമേരിക്കയിലെ ടെക്സസിലെ ഡയറി ഫാമിലുണ്ടായ തീപിടിത്തത്തില്‍ 18,000 പശുക്കള്‍ വെന്തുചത്തു. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച സ്ഫോടനം നടക്കുമ്പോള്‍ ഏകദേശം 19,000 കന്നുകാലികള്‍ സൗത്ത് ഫോര്‍ക്ക് ഡയറിയില്‍ ഉണ്ടായിരുന്നുവെന്ന് കാസ്ട്രോ കൗണ്ടി ഷെരീഫ് സാല്‍വഡോര്‍ റിവേര ഒരു ഇമെയിലില്‍ സിഎന്‍എന്നിനോട് പറഞ്ഞു. ഡിമിറ്റിന് തെക്കുകിഴക്കായി 11 മൈല്‍ അകലെയുള്ള സൗത്ത് ഫോര്‍ക്ക് ഡയറിയിലാണ് തീപിടിത്തമുണ്ടായത്.
പിടിത്തത്തില്‍ ചത്ത കന്നുകാലികളുടെ കണക്കെടുത്തുകൊണ്ടിരിക്കുകയാണെന്നും കാസ്ട്രോ കൗണ്ടി അറിയിച്ചു. ‘അവിടെയെത്തിയപ്പോള്‍ ഒരാള്‍ അകത്ത് കുടുങ്ങിയതായി കണ്ടെത്തി, ആളെ കണ്ടെത്തി കെട്ടിടത്തില്‍ നിന്ന് പുറത്തെടുക്കാന്‍ അഗ്നിശമന സേനയ്ക്ക് കഴിഞ്ഞു. ആളെ ലുബോക്കിലെ യുഎംസി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്കേറ്റയാള്‍ ഇപ്പോഴും ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും റിവേര കൂട്ടിച്ചേര്‍ത്തു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]