
കൊച്ചി: കെഎസ്ആര്‍ടിസി ഉന്നത മാനേജ്മെന്റ് അനാവശ്യമെന്ന് സലിം പി മാത്യു. കോര്പ്പറേഷന് ഭരണം ഹൈക്കോടതി നിയമിക്കുന്ന സമിതിയുടെ നിയന്ത്രണത്തിലാക്കുന്നത് അഭികാമ്യം. കെഎസ്ആര്‍ടിസിയിലെ മാര്‍ച്ച് മാസത്തിലെ പെന്ഷന് കുടിശ്ശിക 12-ന് കൊടുത്തു തീര്‍ക്കണമെന്നുള്ള, ഹൈക്കോടതിയുടെ കര്‍ശ്ശന നിര്‍ദ്ദേശം, നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണങ്കിലും ചില പ്രധാന ചോദ്യങ്ങള്‍ക്ക് ഉത്തരം കാണേണ്ടിയിരിക്കുന്നുവെന്ന്, കേരള ഡമോക്രാറ്റിക്ക് പാര്‍ട്ടി പ്രസിഡണ്ട് സലിം പി മാത്യു പറഞ്ഞു.
കുറെക്കാലമായി ശമ്പളം, നിയമനം, സ്ഥലം മാറ്റം എന്നീ കാര്യങ്ങളിലെല്ലാം ഹൈക്കോടതിയുടെ നിയന്ത്രണവും നിര്‍ദ്ദേശവുമാണ് കെഎസ്ആര്‍ടിസിയുടെയും ജീവനക്കാരുടെയും സംരക്ഷണവും നിലനില്‍പ്പും ഉറപ്പുവരുത്തിക്കൊണ്ടിരിക്കുന്നത് ഈ സാഹചര്യത്തില്‍ കോര്‍പറേഷന്റെ ഉന്നത മാനേജ്മെന്റ് അനാവശ്യവും അപ്രസക്തവുമായിരിക്കയാണ്. ലക്ഷങ്ങള്‍ ശമ്പളം പറ്റുന്ന സി എം ഡി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സേവനം ആവശ്യമുണ്ടോ? പകരം കോടതി നിയോഗിക്കുന്ന ഒരു സംവിധാനമാണ് നല്ലത് എന്നും സലിം പി മാത്യു അഭിപ്രായപ്പെട്ടു. കെഎസ്ആര്‍ടിസി മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗംമാണ് സലിം പി മാത്യു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]