
ചെന്നൈ: മദ്രാസ് ഐഐടിയില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ. മൂന്നാം വര്‍ഷ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി പുഷ്പക് ശ്രീ സായ് ആണ് മരിച്ചത്.
ആന്ധ്രപ്രദേശ് സ്വദേശിയാണ് മരിച്ച വിദ്യാര്‍ഥി. ഐഐടിയില്‍ ഒരു മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്.
അളകനന്ദ ഹോസ്റ്റല്‍ മുറിയില്‍ തിങ്കളാഴ്ച രാത്രിയാണ് വിദ്യാര്‍ഥി തൂങ്ങിമരിച്ചത്. ഇന്നു രാവിലെ കുട്ടിയെ പുറത്തു കാണാത്തതിനെ തുടര്‍ന്ന് മറ്റു കുട്ടികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്.
ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. നിര്‍ഭാഗ്യകരമായ മരണമാണ് സംഭവിച്ചത് എന്നായിരുന്നു ഐ.ഐ.ടി അധികൃതരുടെ പ്രതികരണം.
ഫെബ്രുവരിയില്‍ സ്റ്റീവന്‍ സണ്ണി എന്ന മഹരാഷ്ട്ര സ്വദേശിയായ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തിരുന്നു. ഇത്തരത്തില്‍ മദ്രാസ് ഐ.ഐ.ടിയില്‍ വിദ്യാര്‍ഥികളുടെ മരണം തുടര്‍ക്കഥയാകുന്നതിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍ ഉള്‍പ്പടെ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളാണ് സംഘടിപ്പിക്കുന്നത്.
The post മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ഥി തൂങ്ങിമരിച്ചു appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]