
പ്രേക്ഷകരുടെ മനം കവര്‍ന്ന് ‘തിരുവമ്പാടി കണ്ണന്’ കണ്ണന് മ്യൂസിക്കല്‍ ആല്‍ബം. ഒലിവ് മീഡിയയുടെ ബാനറില്‍ സാജു എരുമേലി നിര്‍മിച്ച് ജയരാജ് പണിക്കരാണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്.
കെ. ജയകുമാര്‍ ആണ് ആല്‍ബത്തിന്റെ ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്.
ഗംഗന് സംഗീതാണഅ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സീ കേരളം ‘സരിഗമപ’ ഫെയിം അവനി എസ്.എസ് ആണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.
ഹൃദ്യമായ പാട്ടിന് ദൃശ്യ ഭംഗി നല്കുന്ന കണ്ണനായി വേഷമിട്ടിരിക്കുന്നത് മാസ്റ്റര്‍ അദ്വൈത് സാജുവും രാധയായി കുമാരി ഐശ്വര്യ ഷൈജുവും ആണ്. കൂടാതെ വിജയന് മുരുക്കുംപുഴ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം, എരുമേലി മുക്കൂട്ടുതറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലെ ദൃശ്യ ചാരുതയുള്ള ലൊക്കേഷനുകളിലാണ് തിരുവമ്പാടി കണ്ണനെ വാഴ്ത്തി പാടുന്ന ഈ ആല്‍ബം ചിത്രീകരിച്ചത്. ക്രിയേറ്റീവ് ഹെഡ് : ഗംഗന് സംഗീത്.
ഛായാഗ്രഹണം: വിസോള്‍ കരുനാഗപ്പള്ളി. എഡിറ്റിംഗ്, ഡി.
ഐ : സുഭാഷ് കടത്തൂര്‍. പ്രൊഡക്ഷന്‍ മാനേജര്‍ : റജി തോപ്പില്‍.
കൊറിയോഗ്രാഫി : പാറങ്കോട് വാസുദേവന്‍. കോസ്റ്റ്യൂം : ആരഭി ഡാന്‍സ് സ്കൂള്‍.
പ്രൊഡക്ഷന്‍ കണ്ട്രോളര് : ശ്യാംസൂ ദനന് പിള്ള. ആര്‍ട്ട് &മേക്കപ്പ് : ബാലു.
റെക്കോര്‍ഡിംഗ് : ബെന്‍സണ്‍ ക്രിയേഷന്‍സ്, തിരുവനന്തപുരം. സൗണ്ട് എഞ്ചിനീയര്‍ : റോയ്സ്റ്റര് ഷാജി.
മിക്സിംഗ്, മാസ്റ്ററിംഗ്: സുനീഷ് എസ്. ആനന്ദ്.
ഡിസൈനിംഗ് : ജയന് വിസ്മയ. വാര്‍ത്താ പ്രചാരണം : റഹിം പനവൂര്‍.
ആല്‍ബത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചത് ചലച്ചിത്ര താരവും നര്‍ത്തകിയുമായ ഊര്‍മ്മിള ഉണ്ണി ആണ്. എം സി ഓഡിയോസ് ആന്‍ഡ് വീഡിയോസ് ആണ് ആല്‍ബം റിലീസ് ചെയ്തിരിക്കുന്നത്.
റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം തന്നെ 30000 പേര് ആല്‍ബം കണ്ടു. പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച് ആല്‍ബം മുന്നേറുന്നു.
തൃശ്ശൂര്‍ കലാ കൈരളി കലാ സാഹിത്യ സാംസ്കാരിക വേദിയുടെ മികച്ച സംഗീത വീഡിയോ ആല്‍ബത്തിനുള്ള പുരസ്കാരത്തിനും തിരുവമ്പാടി കണ്ണന് അര്‍ഹമായിട്ടുണ്ട്. ആല്‍ബത്തിന്റെ ഗാനരചയിതാവ് കെ.
ജയകുമാറിനെ അണിയറ പ്രവര്‍ത്തകര്‍ ആദരിച്ചു. ജയരാജ് പണിക്കര്‍, സാജു എരുമേലി, ഗംഗന് സംഗീത്, വിജയന് മുരുക്കുംപുഴ, അദ്വൈത് സാജു എന്നിവര്‍ സംബന്ധിച്ചു.
കൂടാതെ തിരുവമ്പാടി കണ്ണന് കലാ കൈരളി പുരസ്കാരത്തിന് തിരഞ്ഞെടുത്തു. മികച്ച സംഗീത വീഡിയോ ആല്‍ബം പ്രൊഡ്യൂസര്‍ വി.വി സാജുവിനും, ഡയറക്ടര്‍ ജയരാജ് പണിക്കര്‍ക്കും കല കൈരളി പ്രതിഭാ പുരസ്കാരം.
സംസ്ഥാന മധ്യവര് ജനസമിതിയുടെ മികച്ച സംഗീത വീഡിയോ ആല്‍ബത്തിന് പ്രൊഡ്യൂസര്‍ വി. വി സാജുവിന് കര്‍മ്മ രത്നാപുരസ്കാരവും, അമ്പാടി കണ്ണനായി അഭിനയിച്ച മാസ്റ്റര്‍ അദ്വൈത് സാജുവിനു ബാലപ്രതിഭ പുരസ്കാരവും ലഭിച്ചു.
QFFK കൊയിലാണ്ടി ഫിലിം ഫാക്ടറിയുടെ ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം2023 ഫെസ്റ്റിവലില്‍ മികച്ചസംഗീത വീഡിയോ ആല്‍ബമായി തിരഞ്ഞെടുക്കപ്പെട്ടു. CFL( ക്രിയേറ്റീവ് ഫിലിം ലാബ് ) 2023ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംഗീത ആല്‍ബം ആയി തിരഞ്ഞെടുക്കപ്പെട്ടു.
കലാഭവന്‍ മണി മെമ്മോറിയല്‍’ മണി കൂടാരം’ ഓള്‍ഡ് ഈസ് ഗോള്‍ഡ് 2023ലെ മികച്ച സംഗീത ആല്‍ബത്തിനുള്ള മണി രത്ന പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. The post തിരുവമ്പാടി കണ്ണനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് പ്രേക്ഷകര്‍ appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]