
കൊച്ചി: ബ്രഹ്മപുരം വിഷയത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച നടത്തി കേന്ദ്ര വിദേശകാര്യ സഹമന്ത്രി മുരളീധരന്. ബ്രഹ്മപുരത്ത് ആരോഗ്യ വകുപ്പിന്റെ അടിയന്തര ഇടപെടല്‍ വേണം. മാലിന്യപ്ലാന്റില്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്നും അഴിമതി നടന്നിട്ടുണ്ടെന്നും വി. മുരളീധരന് കുറ്റപ്പെടുത്തി.
ബ്രഹ്മപുരം വിഷയം സമയബന്ധിതമായി പരിശോധിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ടെന്നും വി മുരളീധരന് പറഞ്ഞു. ബ്രഹ്മപുരം തീപിടുത്തത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും രംഗത്തെത്തി. നമ്പര്‍ വണ്‍ കേരളത്തെ ജനങ്ങള്‍ എത്രമാത്രം പരിഹാസത്തോടും പുച്ഛത്തോടും കൂടിയാണ് കാണുന്നതെന്നുള്ളതിന്റെ തെളിവാണ് കൊച്ചിയിലേതെന്ന് സുരേന്ദ്രന് വിമര്‍ശിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]