
ന്യൂഡൽഹി: രാജ്യത്ത് 12 മുതല് 14 വയസ് വരെയുള്ള കുട്ടികള്ക്കുള്ള കോവിഡ് വാക്സിന് വിതരണം മാര്ച്ച് 16 മുതല്
കുട്ടികള്ക്ക് കോര്ബെവാക്സ് വാക്സിന് ആണ് നല്കുന്നത്. 60 വയസിന് മുകളിലുള്ളവര്ക്കുള്ള ബൂസ്റ്റര് ഡോസും ബുധനാഴ്ച മുതല് കൊടുത്ത് തുടങ്ങും.
ഇതുവരെ ഭാരത് ബയോടെക്കിന്റെ കോവാക്സിനായുരുന്നു കുട്ടികള്ക്ക് നല്കിവന്നിരുന്നത്.
കഴിഞ്ഞ ജനുവരി മൂന്ന് മുതലാണ് കുട്ടികളില് കുത്തിവയ്ക്കാനായി കോവാക്സിന് അനുമതി ലഭിച്ചിരുന്നത്.
12 മുതല് 18 വരെ പ്രായമുള്ള കുട്ടികള്ക്കും ഗര്ഭിണികള്ക്കും മുലയൂട്ടുന്നവര്ക്കും കോര്ബെവാക്സ് വാക്സിന് നല്കാമെന്ന് കവിഞ്ഞ ഡിസംബറില് ഡ്രഗ്സ് കണ്ട്രോളര് ജനറല് ഓഫ് ഇന്ത്യ(ഡി.സി.ജി.ഐ) ശുപാര്ശ ചെയ്തിരുന്നു.
2021 ജനുവരിയില് ഇന്ത്യയില് തുടങ്ങിയ വാക്സിനേഷന് പദ്ധതിയില് ആദ്യം വാക്സിന് സ്വീകരിച്ചത് ആരോഗ്യ പ്രവര്ത്തകരാണ്. മാര്ച്ചില് അറുപത് വയസ്സിന് മുകളിലുള്ളവര്ക്ക് വാക്സിന് നല്കിത്തുടങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]