ബെംഗളൂരു: റെസ്റ്റോറന്റിൽ ഭക്ഷണത്തിന് 40 പൈസ അധികം ഈടാക്കിയെന്നാരോപിച്ച് ഹർജി നൽകിയ ബെംഗളൂരു സ്വദേശിക്ക് ഉപഭോക്തൃ കോടതി 4000 രൂപ പിഴ വിധിച്ചു.
പ്രശസ്തിക്കുവേണ്ടി കോടതിയുടെ സമയം പാഴാക്കിയെന്ന് വിലയിരുത്തിയാണ് ഹർജിക്കാരനായ മൂർത്തിക്ക് പിഴ വിധിച്ചത്.
2021 മേയ് 21-ന് മൂർത്തി സെൻട്രൽ സ്ട്രീറ്റിലെ റെസ്റ്റോറന്റിൽനിന്ന് ഭക്ഷണം പാഴ്സൽ വാങ്ങി. 265 രൂപയുടെ ബില്ലാണ് നൽകിയത്. നിരക്ക് 264.60 രൂപയായിരുന്നു. ഇതേക്കുറിച്ച് ജീവനക്കാരോട് ചോദിച്ചിട്ട് തൃപ്തികരമായ മറുപടി ലഭിക്കാത്തതിനാൽ റെസ്റ്റോറന്റിനെതിരേ ഉപഭോക്തൃ കോടതിയിൽ പരാതി നൽകി.
ഒരു രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം. സംഭവം മാനസികാഘാതമുണ്ടാക്കിയെന്നും പരാതിയിൽ പറഞ്ഞു.
സർക്കാർ നിയമപ്രകാരം 50 പൈസയിൽ മുകളിലുള്ള തുക ഒരു രൂപയാക്കാമെന്ന് കോടതി പറഞ്ഞു . തുടർന്നാണ് പരാതിക്കാരന് 4000 രൂപ പിഴ വിധിച്ചത്. 30 ദിവസത്തിനകം 2000 രൂപ റെസ്റ്റോറന്റിനും 2000 രൂപ കോടതി ചെലവുകൾക്കായും നൽകണമെന്നാണ് നിർദേശം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]