
ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ വിതരണം ചെയ്ത സാന്ഡ്വിച്ചില് നിന്നും സ്ക്രൂ കിട്ടിയതായി സോഷ്യല്‍മീഡിയാ പോസ്റ്റ്. ഫോട്ടോ സഹിതമാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പാതി കഴിച്ച സാന്ഡ്വിച്ചില് സ്ക്രൂ ഇരിക്കുന്നത് ചിത്രത്തില്‍ വളരെ വ്യക്തമായി കാണാം.
റെഡിറ്റിലൂടെയാണ് ഇത് പങ്കുവച്ചിരിക്കുന്നത്. ട്രെയിനില്‍ വെച്ചും വിമാനത്തില്‍ വെച്ചും കിട്ടുന്ന ഭക്ഷണത്തെക്കുറിച്ചുള്ള നല്ല കാര്യങ്ങളും ഇതുപോലുള്ള പരാതികളും പൊതുവെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവാറുണ്ട്. ഇവിടെയും പോസ്റ്റ് അതിവേഗമാണ് വിവിധ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിക്കുന്നത്.
ബംഗലൂരുവില്‍ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ ഫെബ്രുവരി ഒന്നിനാണ് ഈ സംഭവം നടക്കുന്നത്. സാന്ഡ്വിച്ച് പക്ഷേ ഇവര്‍ വിമാനത്തില്‍ നിന്നും പുറത്തിറങ്ങിയ ശേഷമാണ് കഴിക്കുന്നത്. ഇന്‍ഡിഗോ എയര്‍ലൈന്‍സിനെ സംഭവം അറിയിച്ചതായും ഇവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഫ്ളൈറ്റില്‍ വച്ചല്ല സംഭവമുണ്ടായത് എന്നതിനാല്‍ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ലെന്ന് ഇൻഡിഗോ എയര്‍ലൈൻസ് അറിയിച്ചതായും വ്യക്തമാക്കുന്നു. ഈ പോസ്റ്റിനു പിന്നാലെ പലരും സമാനാനുഭവങ്ങള് പങ്കുവെയ്ക്കുന്നുണ്ട്. ഭക്ഷണത്തില്‍ നിന്നും കീടങ്ങളും പാറ്റകളും ലഭിച്ച യാത്രകളടകക്കം അനുഭവങ്ങള്‍ നിറയുന്നുണ്ട്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]