
കേരളത്തിൽ വിവിധ ജില്ലകളിലെ എംപ്ലോയബിലിറ്റി സെന്ററില്‍ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ, ചുവടെ നൽകുന്നു.
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം ഫെബ്രുവരി 17ന്
കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി 17ന് സ്വകാര്യ സ്ഥാപനത്തിലേക്ക് സെയില്‍സ് തസ്തികയില്‍ അഭിമുഖം നടത്തുന്നു. പ്ലസ്ടു ആണ് വിദ്യാഭ്യാസ യോഗ്യത. 30 വയസ്സിന് താഴെയുള്ള പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം.
പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കുമായി 25 വീതം ജോലി ഒഴിവുകളുണ്ട്. ജോലി പരിചയം നിര്‍ബന്ധമില്ല. കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസില്‍ രാവിലെ 10നാണ് അഭിമുഖം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9207155700, 04994 255582.
എംപ്ലോയബിലിറ്റി സെൻ്ററിൽ നിരവധി ജോലി ഒഴിവുകൾ
ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെൻ്ററിൽ താഴെപ്പറയുന്ന വിവിധ തസ്തികകളിൽ അഭിമുഖം നടത്തുന്നു.ഫെബ്രുവരി 17 ശനിയാഴ്ച
രാവിലെ 10:00 മണിക്കാണ് അഭിമുഖം നടത്തുന്നത് താല്പര്യം ഉള്ള ഉദ്യോഗാർഥികൾ താഴെ ക്കൊടുത്തിരിക്കുന്ന ജോലി വിവരങ്ങൾ പൂർണമായി വായിച്ച് മനസ്സിലാക്കുക ശേഷം നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടുക.
ജോലി വിവരണം
മാനേജ്മെൻറ് ട്രെയിനി- (സ്ത്രീകൾ /പുരുഷന്മാർ) യോഗ്യത പ്ലസ് ടു,
കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് (സ്ത്രീകൾ/ പുരുഷന്മാർ) യോഗ്യത പ്ലസ് ടു/ ഡിപ്ലോമ/ ബിരുദം,
കസ്റ്റമർ സർവീസ് മാനേജർ/ അസിസ്റ്റൻറ് കസ്റ്റമർ സർവീസ് മാനേജർ (സ്ത്രീകൾ /പുരുഷന്മാർ) യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം.
പ്രായപരിധി 35 വയസ്സ്. പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
എംപ്ലോയബിലിറ്റി സെൻ്ററിൽ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർത്ഥികൾ ഓഫീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്ട്രേഷൻ ഉറപ്പാക്കണം.
ഫോൺ: 0471 2992609
ജില്ലാ : തിരുവനന്തപുരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]