
പരപ്പനങ്ങാടി ഉള്ളണം ഫിഷ് സീഡ് ഫാമിൽ ആവശ്യമായി വരുന്ന ദിവസ വേതന തൊഴിലാളികളുടെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.ഏഴാം ക്ലാസ്സ് പാസ്സ് ആയ 45 വയസ്സിൽ താഴെ ഉള്ളവർക്ക് അപേക്ഷിക്കാം,
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കുക ജോലി നേടുക.പരമാവധി ഷെയർ ചെയ്യൂ
യോഗ്യത, പ്രായം മറ്റു വിവരങ്ങൾ
അപേക്ഷകർ ഏഴാം തരം പൂർത്തിയാക്കിയവരും 45 വയസ്സിനു താഴെ പ്രായമുള്ളവരും വീശുവല ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം, നീന്തൽ എന്നിവ അിറയുന്നവരുമായിരിക്കണം. പ്രായോഗിക പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലായിരിക്കും പാനൽ തയ്യാറാക്കുന്നത്.
അപേക്ഷകരുടെ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ ഫോട്ടോ പതിപ്പിച്ച് വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സഹിതം ഫെബ്രുവരി 29ന് വൈകീട്ട് നാലിനുള്ളിൽ ഫിഷ് സീഡ് ഫാം ഓഫീസിൽ സമർപ്പിക്കാവുന്നതാണ്. വിശദ വിവരത്തിന് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ വൈകീട്ട് നാല് വരെ 0494 2961018 എന്ന നമ്പറിൽ ബന്ധപ്പെടാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]