
സ്വന്തം ലേഖകൻ
ഇന്ന് എവിടെ നോക്കിയാലും എല്ലാവരുടെയും ചെവിയിൽ ഹെഡ്ഫോണുകളും ഇയർബഡുകളും ഒക്കെയാണ്. നാം ദിവസവും നടക്കാനിറങ്ങുന്ന റോഡിന് ചുറ്റും ഒന്ന് തിരിഞ്ഞു നോക്കിയാൽ കാണാം ഹെഡ്ഫോണുകൾ ചെവിയിൽ വച്ചുകൊണ്ട് പാട്ട് കേട്ടും ഫോണിൽ സംസാരിച്ചുകൊണ്ടുമൊക്കെ ചുറ്റിത്തിരിയുന്ന ഒരുപാട് പേരെ! അവ നിങ്ങൾക്ക് സുരക്ഷിതമാണോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ദിവസേന മണിക്കൂറുകളോളം ഹെഡ്ഫോണോ ഇയർഫോണോ ഉപയോഗിക്കുന്നതിന്റെ ചില പാർശ്വഫലങ്ങൾ ഇതാ:
കേൾവിക്കുറവ്
ഇയർഫോണിൽ നിന്നോ ഹെഡ്ഫോണിൽ നിന്നോ ഉയർന്ന ശബ്ദത്തിൽ തുടർച്ചയായി സംഗീതം കേൾക്കുന്നത് കേൾവിയെ ബാധിക്കും. ചെവികളുടെ കേൾവിശക്തി 90 ഡെസിബെൽ മാത്രമാണ്. തുടർച്ചയായി കേൾക്കുന്നതിലൂടെ 40-50 ഡെസിബെൽ ആയി കുറയുന്നു.. പിന്നീട് കേൾവി ശക്തി വല്ലാതെ കുറയുകയും ചെയ്യും.
ഹൃദ്രോഗ സാധ്യത
സംഗീതം കേൾക്കുന്നത് ചെവിക്കും ഹൃദയത്തിനും നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഇത് ഹൃദയമിടിപ്പ് വേഗത്തിലാക്കുക മാത്രമല്ല, ഹൃദയത്തിന് കാര്യമായ തകരാറുണ്ടാക്കുകയും ചെയ്യുന്നു.
തലവേദന
ഹെഡ്ഫോണിൽ നിന്നും ഇയർഫോണിൽ നിന്നും പുറപ്പെടുവിക്കുന്ന വൈദ്യുതകാന്തിക തരംഗങ്ങൾ തലച്ചോറിനെയും ബാധിക്കും. ഇതിന്റെ ഫലമായ തലവേദനയും മൈഗ്രേനും ഉണ്ടാക്കുകയും ചെയ്യുന്നു. ഇതുമൂലം ഉറക്കക്കുറവും ഉറക്കമില്ലായ്മക്കും വരെ കാരണമാകും.
ചെവിയിലെ അണുബാധ
ഇയർഫോണുകൾ ചെവിയിൽ തിരുകുന്നത് വായുസഞ്ചാരത്തിന് തടസമാകും. ഇതുമൂലം ചെവിയിൽ പലവിധ അണുബാധക്കും കാരണമാകും. മറ്റൊരാളുടെ ഹെഡ് ഫോണുകളാണ് നിങ്ങളും ഉപയോഗിക്കുന്നതെങ്കിൽ രോഗങ്ങൾ പകരാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇയർഫോൺ മറ്റാളുകളുമായി പങ്കിടരുതെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
സമ്മർദ്ദവും ഉത്കണ്ഠയും
ഹെഡ്ഫോണുകളുടെ ദീർഘകാല ഉപയോഗം ഒരു വ്യക്തിയുടെ സാമൂഹിക ജീവിതത്തെയും മാനസികാരോഗ്യത്തെയും ഒപ്റ്റിമൽ തലത്തിൽ പ്രവർത്തിക്കാനുള്ള കഴിവിനെയും ബാധിക്കുമെന്നും പഠനറിപ്പോർട്ട് പറയുന്നു.
The post ഹെഡ്ഫോണോ ഇയർഫോണോ സ്ഥിരമായി ഉപയോഗിക്കുന്നവരാണോ നിങ്ങൾ? അവ നിങ്ങൾക്ക് സുരക്ഷിതമാണോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ ഇവ ഉപയോഗിക്കുന്നതിന്റെ ചില പാർശ്വഫലങ്ങൾ ഇതാ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net