
സ്വന്തം ലേഖിക
കോട്ടയം: തലമുടി കൊഴിച്ചിലാണ് ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം.
പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം.
ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം.
തലമുടി വളരാന്‍ പോഷകഗുണമുള്ള ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. തലമുടിയുടെ സംരക്ഷണത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ജ്യൂസുകളെ പരിചയപ്പെടാം…
ഒന്ന്…
ചീര ജ്യൂസ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒരു ഇലക്കറിയാണ് ചീര. വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്. ചീരയില്‍ അടങ്ങിയിരിക്കുന്ന അയേണും ബയോട്ടിനും തലമുടി വളരാന്‍ സഹായിക്കും. അതിനാല്‍ ചീര കൊണ്ടുള്ള ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
രണ്ട്…
വെള്ളരിക്ക ജ്യൂസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളവും ഫൈബറും അടങ്ങിയ വെള്ളരിക്ക കലോറി വളരെ കുറഞ്ഞ പച്ചക്കറിയാണ്. കൂടാതെ ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ എയും ധാരാളം അടങ്ങിയ ഇവ തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
മൂന്ന്…
നെല്ലിക്ക ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ നെല്ലിക്ക തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
നാല്…
വിറ്റാമിന്‍ എ, ബി, സി, ഇ, കെ, ബയോട്ടിന്‍, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. ഇവയൊക്കെ തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. ഇതിനാല്‍ ക്യാരറ്റ് ജ്യൂസ് പതിവായി കുടിക്കാം.
അഞ്ച്…
കറ്റാര്‍വാഴ ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കറ്റാര്‍വാഴ തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്ക്കും അറിയാമല്ലോ. വിറ്റാമിന്‍ എ, സി, ഇ എന്നിവ അടങ്ങിയ കറ്റാര്‍വാഴ തലമുടി തളച്ച് വളരാന്‍ സഹായിക്കും.
The post തലമുടി കൊഴിച്ചിലാണോ നിങ്ങളെ അലട്ടുന്ന പ്രധാന പ്രശ്നം; കൊഴിച്ചിൽ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് ജ്യൂസുകള്‍… appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]