
സ്വന്തം ലേഖകൻ
കൊച്ചി: ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ( കുസാറ്റ് ) വിദ്യാർത്ഥികൾക്ക് ഇനി ആർത്തവ അവധിയെടുക്കാം. കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു സർവകലാശാല വിദ്യാർത്ഥികൾക്ക് ആർത്തവ അവധി നൽകുന്നത്.
ഓരോ സെമസ്റ്ററിലും 2% അധിക അവധിക്കുള്ള ആനുകൂല്യം ആണ് വിദ്യാർഥിനികൾക്കുണ്ടാകുക.സർവ്വകലാശാലകളിൽ സാധാരണ പരീക്ഷയെഴുതണമെങ്കിൽ വിദ്യാർത്ഥികൾക്ക് 75 ശതമാനം ഹാജർ വേണം. ഇനി മുതൽ കുസാറ്റിലെ പെൺകുട്ടികൾക്ക് അവർക്ക് 73 ശതമാനം ഹാജർ മതി.
കോളേജ് ചെയർപേഴ്സണും, ജനറൽ സെക്രട്ടറിയുമായ പെൺകുട്ടികളാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് കോളജ് അധികൃതരെ എത്തിച്ചത്. ഈ സെമസ്റ്റർ മുതലാണ് കുസാറ്റിൽ ആർത്തവ അവധി നടപ്പിലാക്കുന്നത്.
കൊച്ചിയിലെ കുസാറ്റ് ക്യാമ്പസിലും സർവ്വകലാശാല നേരിട്ട് നിയന്ത്രിക്കുന്ന മറ്റ് ക്യാമ്പസുകളിലും വിദ്യാർത്ഥികൾക്ക് അവധി കിട്ടും.
ബിഹാറായിരുന്നു ഇതിന് മുൻപ്
ആർത്തവ അവധി നൽകുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം. ഇതേ തുടർന്ന് ബാക്കിയുള്ള സംസ്ഥാനങ്ങളിലെ സ്ത്രീകൾക്ക് ആർത്തവ അവധി നിഷേധിക്കുന്നത് അവകാശ ലംഘനമാണെന്നും ആർത്തവ അവധി ആവശ്യപ്പെടുകയും ചെയ്ത് അഭിഭാഷകയായ ഷൈലേന്ദ്രമണി ത്രിപാഠി സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചിരുന്നു.
The post വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി നൽകി കുസാറ്റ് ; കേരളത്തിൽ ആദ്യം ; ഓരോ സെമസ്റ്ററിലും 2% അധിക അവധി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]