
ഗുരുവായൂര്‍: നഗരസഭയുടെ എംസിഎഫ്, ടേക്ക് എ ബ്രേക്ക്, ചില്‍ഡ്രന്‍സ് പാര്‍ക്ക് പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് വൈകീട്ട് അഞ്ചിന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് നിര്‍വ്വഹിക്കും. നഗരസഭയില്‍ പതിറ്റാണ്ടായി നിലനിന്നിരുന്ന മാലിന്യ നിക്ഷേപ കേന്ദ്രമായ ചൂല്‍പ്പുറം ട്രഞ്ചിംഗ് ഗ്രൗണ്ടിന്റെ മുഖച്ഛായ ഇതോടെ മാറും.
സ്ഥലത്തിന്റെ ഒരു ഭാഗം നേരത്തെ തന്നെ ആധുനിക ഗ്യാസ് ക്രിമറ്റോറിയവും മാലിന്യ സംസ്ക്കരണത്തിന്റെ നൂതനാശയങ്ങളോടെ ബയോപാര്‍ക്കും അഗ്രോ നഴ്സറിയുമായി മാറ്റിയിരുന്നു. ബയോപാര്‍ക്കില്‍ 42 ലക്ഷം രൂപ ചെലവഴിച്ച് അജൈവ മാലിന്യം തരം തിരിക്കാനുള്ള മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍ നിര്‍മ്മിച്ചിരിക്കുകയാണ്.
ട്രഞ്ചിംഗ് ഗ്രൗണ്ടിന്റെ ബാക്കിയുണ്ടായിരുന്ന ഒരു ഭാഗത്ത് 43 ലക്ഷം രൂപ ചെലവഴിച്ച് കുട്ടികള്‍ക്ക്, കളിക്കാനും മുതിര്‍ന്നവര്‍ക്ക് രസിക്കാനും കഴിയുന്ന ചില്‍ഡ്രന്‍സ് പാര്‍ക്കും സജ്ജമാക്കിയിട്ടുണ്ട്. ഗുരുവായൂര്‍ സത്യഗ്രഹത്തിലെ പ്രധാനിയായിരുന്ന എ സി രാമന്റെ നാമമാണ് ചില്‍ഡ്രന്‍സ് പാര്ക്കിന് നല്‍കിയിട്ടുള്ളത്. മറ്റൊരു ഭാഗത്ത് 20 ലക്ഷത്തോളം രൂപ ചെലവഴിച്ച് തയ്യാറാക്കിയ വഴിയോര വിശ്രമകേന്ദ്രത്തിന്റെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ഗുരുവായൂരിലേക്ക് കടന്ന് പോകുന്നവര്‍ക്ക് ഇടത്താവളമായി പ്രാഥമിക സൗകര്യങ്ങളോടു കൂടിയാണ് വഴിയോര വിശ്രമകേന്ദ്രം നിര്‍മ്മിച്ചിട്ടുള്ളത്.
എന്‍കെ അക്ബര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ടിഎന്‍ പ്രതാപന് എം പി, മുരളി പെരുന്നെല്ലി എംഎല്‍എ, നവ കേരള മിഷന് കോഓര്‍ഡിനേറ്റര്‍ ഡോ. ടി എന്‍ സീമ, ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ഡോ.വി കെ വിജയന്, ഗുരുവായൂര്‍ നഗരസഭ ശുചിത്വ അംബാസഡറും സിനിമാ താരവുമായ നവ്യ നായര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും.
നഗരസഭാ അധ്യക്ഷന്മാരായ ഷീജ പ്രശാന്ത്, സീത രവീന്ദ്രന്, ഗ്രാമപഞ്ചായത്ത് അസോസിയേഷന് സെക്രട്ടറി ടി വി സുരേന്ദ്രന്, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം ജി രാജമാണിക്യം, അമൃത് ഡയറക്ടര്‍ അരുണ്‍ കെ വിജയന്, കുടുംബശ്രീ മിഷന് ഡയറക്ടര്‍ ജാഫര്‍ മാലിക്, ശുചത്വ മിഷന് എക്സിക്യുട്ടീവ് ഡയറക്ടര്‍ ബാലഭാസ്ക്കര്‍, ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെപി വിനയന്, ഫെഡറല്‍ ബാങ്ക് വൈസ്പ്രസിഡന്റ് കെവി ഷാജി, തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകും.
നഗരസഭ അസി.എക്സി.എന്‍ജിനീയര്‍ ഇ ലീല റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അനിഷ്മ ഷനോജ്, വാര്‍ഡ് കൗണ്‍സിലര്‍ സിന്ദു ഉണ്ണി,സ്ഥിരം സമിതി അധ്യക്ഷന്മാര്, മറ്റ് കൗണ്‍സിലര്‍മാര്‍ , ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നഗരസഭ ചെയര്മാന് എം കൃഷ്ണദാസ് സ്വാഗതവും സെക്രട്ടറി ബീന എസ് കുമാര്‍ നന്ദിയും പറയും.
The post മാലിന്യക്കൂമ്പാരം പഴങ്കഥയായി, ചൂല്‍പ്പുറത്ത് ഇനി ചില്‍ഡ്രന്‍സ് പാര്‍ക്കും; ഗുരുവായൂരില്‍ മൂന്നു പദ്ധതികള്‍ യാഥാര്‍ഥ്യത്തിലേക്ക് appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]