
ഹിന്ദി ചിത്രവുമായി വി.കെ. പ്രകാശ്. കാഗസ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് പ്രകാശ് സംവിധാനം ചെയ്യുന്നത്. കാഗസ് രണ്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അനുപം ഖേര്‍ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ സംബന്ധിച്ചുള്ള പ്രഖ്യാപനം വി.കെ. പ്രകാശ് തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. അനുപം ഖേറിനെ കൂടാതെ ദര്ശന് കുമാര്‍, സ്മൃതി കര്‍ല, സതിഷ് കൗശിക്, നീന ഗുപ്ത എന്നിവരും ചിത്രത്തില്‍ പ്രധാന താരങ്ങളായി എത്തുന്നു.
സതിഷ് കൗശിക് സംവിധാനം ചെയ്ത ചിത്രമാണ് ‘കാഗസ്’. പങ്കജ് ത്രിപാതി നായകനായ ചിത്രം 2021ലായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. ഇതിന്റെ രണ്ടാം ഭാഗമാണ് വി.കെ പ്രകാശിന്റെ സംവിധാനത്തിലൊരുങ്ങുന്നത്. അനു മൂത്തേടത്താണ് രണ്ടാം ഭാഗത്തിന്റെ ഛായാഗ്രാഹകന്‍. നിഷാന്ത് കൗശികാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദ സതിഷ് കൗശിക് എന്റര്ടെയ്ന്മെന്റിന്റെ ബാനറിലാണ് നിര്‍മാണം. പ്രൊഡക്ഷന്‍ ഡിസൈനര്‍ ജയന്ത് ദേശ്മുഖ്. അമിത് ആര് സോണി ആണ് ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍.
‘ഒരുത്തീ’ എന്ന ചിത്രമാണ് വി കെ പ്രകാശ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. നവ്യാ നായരായിരുന്നു പ്രധാന കഥാപാത്രം. ചിത്രത്തിലെ അഭിനയത്തിന് നവ്യാ നായര്‍ക്ക് ജെ സി ഡാനിയല്‍ ഫൗണ്ടേഷന് അവാര്‍ഡ് ലഭിച്ചിരുന്നു. സൈജു കുറുപ്പ്, കെപിഎസി ലളിത, കലാഭവന്‍ ഹനീഫ്, മാളവിക മേനോന്, മുകുന്ദന്, ശ്രീദേവി വര്‍മ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചു. കെ വി അബ്ദുള്‍ നാസറായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. ജിംഷി ഖാലിദ് ആയിരുന്നു ഛായാഗ്രഹകന്. ഗോപി സുന്ദര്‍ ആയിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.
The post അനുപം ഖേറുമൊത്ത് ഹിന്ദി ചിത്രവുമായി വി.കെ. പ്രകാശ്, appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]