
ശ്രീനഗര്‍: കശ്മീരിലെ വിവധ ഭാഗങ്ങളില്‍ കനത്തമഞ്ഞുവീഴ്ച തുടരുന്നു. വിമാന സര്‍വീസുകളെയടക്കം മഞ്ഞുവീഴ്ച സാരമായി ബാധിച്ചു. ജമ്മു- ശ്രീനഗര്‍ ദേശീയപാത അടച്ചിടാനും തീരുമാനിച്ചു. വിമാനസര്‍വീസുകള്‍ റദ്ദാക്കി. 24 മണിക്കൂർ പത്ത് ജില്ലകളില്‍ ഹിമപാതമുന്നറിയിപ്പുനൽകിയിട്ടുണ്ട്. റദ്ദാക്കിയ വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടിയിരുന്നവര്‍ക്ക് അധികചാര്‍ജുകളില്ലാതെ അടുത്ത വിമാനത്തില്‍ യാത്രാ സൗകര്യം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കാലാവസ്ഥ സാധാരണനിലയിലാവുന്നതോടെ വിമാനസര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. റദ്ദാക്കിയ വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടിയിരുന്നവര്‍ക്ക്, അധികചാര്‍ജുകള്‍ ഒന്നും ഇല്ലാതെ തന്നെ അടുത്ത വിമാനത്തില്‍ യാത്രാ സൗകര്യം ഒരുക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.മണ്ണിടിച്ചിലിനേയും കല്ലുകള്‍ അടര്‍ന്നുവീണതിനേയും തുടര്‍ന്നാണ് ജമ്മു- ശ്രീനഗര്‍ ദേശീയപാത അടച്ചിട്ടത്. രംബാന്‍ ജില്ലയ്ക്ക് സമീപം മെഹറിലാണ് മണ്ണിടിച്ചിലുണ്ടായത്.
The post കശ്മീരിൽ കനത്ത മഞ്ഞുവീഴ്ച; ദേശീയപാതയടച്ചു, വിമാനങ്ങള്‍ റദ്ദാക്കി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]