
ഇലക്ട്രിക് ഇരുചക്രവാഹനമായ ജോയ് ഇ-ബൈക്കിന്റെ നിര്‍മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് അതിനൂതന സാങ്കേതിക വിദ്യയില്‍ പുതിയ അതിവേഗ ഇലക്ട്രിക് സ്കൂട്ടര്‍ ‘മിഹോസ്’ അവതരിപ്പിച്ചു.
നാലു മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും ചാര്‍ജ് ചെയ്യാവുന്ന ലിഥിയം അയണ്‍ (എന്‍എംസി) ബാറ്ററിയാണ് വാഹനത്തിന് എന്ന് കമ്പനി അറിയിച്ചു. ഒറ്റച്ചാര്‍ജില്‍ 100 കി.മീ വരെ യാത്ര ചെയ്യാം. സ്മാര്‍ട്ട് കണക്റ്റിവിറ്റി, റിവേഴ്സ് മോഡ്, ആന്റിതെഫ്റ്റ് റീജനറേറ്റീവ് ബ്രേക്കിങ്, ജിയോഫെന്‍സിങ്, കീലെസ് ഓപ്പറേഷന്, റിമോട്ട് ആപ്ലിക്കേഷന്‍ തുടങ്ങിയ സംവിധാനങ്ങളും വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. 1500 വാട്ട് മോട്ടോര്‍, 95 എന്‍എം ടോര്‍ക്ക്, 70 കി.മീ ടോപ് സ്പീഡിലാണ് ഇത് എത്തുന്നത്.
മെറ്റാലിക് ബ്ലൂ, സോളിഡ് ബ്ലാക്ക് ഗ്ലോസി, സോളിഡ് യെല്ലോ ഗ്ലോസി, പേള്‍ വൈറ്റ് എന്നീ നാലു നിറഭേദങ്ങളില്‍ സ്കൂട്ടര്‍ ലഭിക്കും. കമ്പനിയുടെ അറുനൂറിലേറെ വരുന്ന എല്ലാ അംഗീകൃത ഡീലര്‍ഷിപ്പുകളിലും മിഹോസിന്റെ ബുക്കിങ് ആരംഭിച്ചു. ഇന്ത്യയിലുടനീളം എക്സ്-ഷോറൂം വില 1,49,000 രൂപയാണ്.
രാജ്യത്ത് ഇലക്ട്രിക് മൊബിലിറ്റിയുടെ ആദ്യത്തെ പ്രമോട്ടര്‍മാരില്‍ ഒരാളെന്ന നിലയില്‍ ഇന്നത്തെയും ഭാവിയിലെയും തലമുറക്ക് വേണ്ടി സുസ്ഥിരമായ അന്തരീക്ഷവും ഹരിതാഭമായ ഭൂമിയും കെട്ടിപ്പടുക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യതിന് ഗുപ്തെ പറഞ്ഞു.
The post അതിവേഗ ഇലക്ട്രിക് സ്കൂട്ടര്‍ ‘മിഹോസ്’ എത്തി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]