
ദേശീയ പാനീയ’മായി നമ്മളില്‍ പലരും കാണുന്ന ഒരു പാനീയമാണ് ചായ. പലരുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ ഒരു ഗ്ലാസ് ചൂടു ചായ കുടിച്ചു കൊണ്ടാകാം.
സാധാരണയായി പാല് ചായ, കട്ടന്‍ ചായ, ട്രീന്‍ ടീ തുടങ്ങിയവയാണ് എല്ലാവരും കുടിക്കുന്നത്. എന്നാല്‍ ‘ബ്ലൂ ടീ’ അല്ലെങ്കില്‍ നീലച്ചായയെ കുറിച്ച് പലര്‍ക്കും വലിയ അറിവുണ്ടാകില്ല. കഫീന്‍ ഇല്ലാത്ത ഹെര്‍ബല്‍ ടീ നീലച്ചായ.
നീല ശംഖുപുഷ്പത്തില്‍ നിന്നാണ് നീലച്ചായ ഉണ്ടാക്കുന്നത്. ശംഖു പുഷ്പം ഇട്ട് തിളപ്പിച്ച വെള്ളം അരിച്ച് നാരങ്ങാ നീരും ചേര്‍ത്താല്‍ ബ്ലൂ ടീ റെഡിയായി. മധുരമാണ് നീലച്ചായയുടെ രുചി.
ഒന്ന്…
പ്രമേഹ രോഗികള്‍ക്ക് കുടിക്കാന്‍ പറ്റിയ ഒന്നാണ് ബ്ലൂ ടീ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ശംഖുപുഷ്പത്തിന്റെ ഇലയ്ക്കു കഴിവുണ്ട്. ഭക്ഷണത്തില്‍ നിന്നും ഗ്ലൂക്കോസിന്റെ ആഗിരണത്തെ നിയന്ത്രിച്ച് ടൈപ്പ് 2 പ്രമേഹം തടയാന്‍ നീലച്ചായ സഹായിക്കും.
രണ്ട്…
ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു എന്നതാണ് നീല ചായയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണം. അകാലവാര്‍ധക്യത്തെ തടയാനും ശരീരത്തിലെത്തുന്ന വിഷപദാര്‍ഥങ്ങളെ പ്രതിരോധിക്കാനും ഈ ആന്റി ഓക്സിഡന്റുകള്‍ക്ക് കഴിയും.
മൂന്ന്…
ചുമ, ജലദോഷം, ആസ്മ ഇവയില്‍ നിന്നെല്ലാം ആശ്വാസ മേകാന്‍ നീലച്ചായയ്ക്കു കഴിയും. ശംഖുപുഷ്പത്തിന്റെ ഇലയ്ക്ക് അലര്‍ജികളില്‍ നിന്നൊക്കെ പ്രതിരോധനം നല്കാന് സഹായിക്കും. പ്രതിരോധശേഷി കൂട്ടാനും ഇവ മികച്ചതാണ്.
നാല്…
നീലച്ചായ കൊളസ്ട്രോള്‍ കുറയ്ക്കുന്നു. ഒപ്പം രക്തചംക്രമണം വര്‍ധിപ്പിച്ച് ഹൃദ്രോഗസാധ്യതയെ കുറയ്ക്കും.
The post പ്രമേഹം മുതല്‍ ഓര്മശക്തിക്ക് വരെ; അറിയാം ബ്ലൂ ടീയുടെ ആരോഗ്യ ഗുണങ്ങള്‍.<br> appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]