
തൃശൂർ: 150 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തി ദമ്പതികൾ മുങ്ങിയതായി പരാതി. തൃശൂർ വാതുക്കര സ്വദേശി പി ഡി ജോയിയും ഭാര്യ റാണിയും രണ്ട് മക്കളും നാട്ടുകാരുടെ നിക്ഷേപം കൊണ്ട് മുങ്ങിയെന്നാണ് പരാതി.
ഇവർ നാല് പേർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. ഇവർക്കെതിരെ 10 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
70 വർഷമായി ധനകാര്യ സ്ഥാപനം നടത്തിവന്ന പാരമ്പര്യമുള്ള കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇവർ. തൃശൂർ പോസ്റ്റ് ഓഫീസ് റോഡിൽ ധനവ്യവസായം എന്ന പേരിൽ ആരംഭിച്ച പണമിടപാട് സ്ഥാപനത്തിൽ അരണാട്ടുകര, വടൂക്കര ഗ്രാമവാസികളായിരുന്നു നിക്ഷേപകർ. നിക്ഷേപങ്ങൾക്ക് 15 മുതൽ 18 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തു.
5 ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 8500 രൂപ വരെ ലഭിക്കും. സാധാരണക്കാർ മുതൽ വ്യവസായികൾ വരെ ലക്ഷങ്ങൾ നിക്ഷേപിച്ചിട്ടുണ്ട്. എട്ടോ പത്തോ വർഷമായി പലിശ മുടങ്ങാതെ കൈപ്പറ്റിയവരുണ്ട്.
നിക്ഷേപങ്ങള്‍ മറ്റുള്ളവര്‍ക്ക് കൊള്ള പലിശയ്ക്ക് നല്കി ലാഭം കൊയ്യുന്നതായി വിശ്വസിപ്പിച്ചാണ് പണം കൈക്കലാക്കിയത്, ജോയിയും കുടുംബവും ആഡംബര ജീവിതമാണ് നയിച്ചതെന്നു നാട്ടുകാർ പറയുന്നു.
കേരളത്തിലെ ഏറ്റവും വലിയ മ്യൂസിക് ബാൻഡാണ് നാട്ടുകാര്‍ പറയുന്നു. വീട്ടിലെ ആഘോഷത്തിനായി അവർ എത്തിച്ചത്. ആഡംബര വാഹനങ്ങൾ സ്വന്തമാക്കി. രണ്ട് ആഡംബര വീടുകളുണ്ട്. ബിസിനസ് പൊളിഞ്ഞതോടെ മുങ്ങിയെന്നാണ് പരാതി.
The post തൃശൂരിലെ ദമ്ബതികള്‍ മുങ്ങിയത് 150 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയശേഷം; വാഗ്ദാനം 15-18 % പലിശ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]