

ബെംഗളുരു: പാലസ്തീന് പിന്തുണ അറിയിച്ച് പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി വാട്സ് ആപ്പ് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്ത യുവാവ് അറസ്റ്റില്‍. കര്‍ണാടകയിലെ ഹോസ്പേട്ട് ജില്ലയില്‍ നിന്ന് ഇന്നലെ രാത്രിയാണ് 20-കാരനെ വിജയനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. അലം ബാഷ എന്ന യുവാവാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ വ്യാപക അന്വേഷണം ആരംഭിച്ചു. ഇന്ന് പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
പ്രതിയുടെ കോണ്ടാക്റ്റ് ലിസ്റ്റിലുണ്ടായിരുന്നവരാണ് സംഭവം പോലീസിനെ അറിയിച്ചത്. സ്റ്റാറ്റസില്‍ പാലസ്തീന് സിന്ദാബാദ് മുഴക്കിയ ഇയാള്‍ അവരുടെ പതാകയും പങ്കുവച്ചിരുന്നു.ഒക്ടോബര്‍ 7ന് ഇസ്രയേലിന് നേരെ ഹമാസ് ഭീകര സംഘടന നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് ഇസ്രായേലും പലസ്തീനും തമ്മില്‍ യുദ്ധം ആരംഭിച്ചത്. അറസ്റ്റിലായ അലമിന്റെ ചിത്രങ്ങളും ഇതുസംബന്ധിച്ച വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.