
കൊല്ലം: ഷാര്‍ജയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.
നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ 16 ദിവസത്തിന് ശേഷമാണ് കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി റാണി ഗൗരിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചത്. ഷാര്‍ജയിലുണ്ടായിരുന്ന ഭര്‍ത്താവ് വൈശാഖ് വിജയന്റെ എതിര്‍പ്പാണ് നടപടികള്‍ വൈകിപ്പിച്ചതെന്നാണ് റാണിയുടെ ബന്ധുക്കളുടെ പരാതി. കേരള ഹൈക്കോടതി ഉത്തരവ് നേടിയാണ് ബന്ധുക്കള്‍ മൃതദേഹം നാട്ടിലെത്തിച്ചത്. വൈശാഖിനും അമ്മയ്ക്കും എതിരെ പാരിപ്പള്ളി പൊലീസ് കേസെടുത്തു.
2018 ഫെബ്രുവരി 18നായിരുന്നു റാണിയുടേയും വൈശാഖിന്റേയും വിവാഹം. 130 പവൻ സ്വര്‍ണം നൽകിയായിരുന്നെന്നാണ് റാണിയുടെ ബന്ധുക്കൾ പറയുന്നത്. സ്വകാര്യ കമ്പനിയിലെ എഞ്ചിനിയറാണ് വൈശാഖ്. ആറുമാസം മുമ്പാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ റാണി ജോലികിട്ടി ഭര്‍ത്താവിനൊപ്പം താമസിക്കാൻ ഷാര്‍ജയിലെത്തിയത്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിന് മാതാപിതാക്കളുടെ പവര്‍ ഓഫ് അറ്റോണിയുമായി റാണിയുടെ വല്യച്ഛൻ ഷാര്‍ജയിലെത്തിയത് ഈ മാസം ഒന്നിനാണ്. എംബസിയിലും ഷാര്‍ജ കോടതിയിലും ഭര്‍ത്താവ് വൈശാഖ് എതിര്‍പ്പ് അറിയിച്ചതോടെ നടപടി വൈകിയെന്നാണ് പരാതി. ഹൈക്കോടതി ഇടപെട്ടതോടെ ഒടുവില്‍ വൈശാഖ് ഇ മെയില്‍ വഴി കോണ്‍സുലേറ്റിനെ സമ്മതം അറിയിച്ചതിന് പിന്നാലെ 16 ദിവസങ്ങള്‍ക്ക് ശേഷം വെള്ളിയാഴ്ച മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷമായിരുന്നു സംസ്കാരം.
The post ‘130 പവൻ സ്വര്‍ണം നൽകി വിവാഹം.. വീണ്ടും പണവും സ്വര്‍ണവും ചോദിച്ചു… ; റാണി ഗൗരി ഷാര്‍ജയില്‍ ജീവനൊടുക്കിയത് പതിനാറ് ദിവസം മുന്‍പ്; നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ മൃതദേഹം നാട്ടിലെത്തിച്ചു appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]