ആകാശത്തെ വിസ്മയ കാഴ്ച കാണാനായി നിരവധി പേരാണ് കാത്തിരുന്നത്. എന്നാല്‍ കണ്ടില്ലെന്നും കണ്ടെന്നുമുള്ള വാദങ്ങള്‍ ഉയര്‍ന്നു.
വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഉല്‍ക്കമഴയ്ക്കായി കാത്തിരുന്നവര്‍ക്ക് നിരാശയുണ്ടായതായാണ് ഭൂരിഭാഗം അഭിപ്രായങ്ങളും. എന്നാല്‍ ഒരു മിന്നായം പോലെ കണ്ടെന്നാണ് ചിലര്‍ പറയുന്നത്.
ഏതായാലും ഉല്‍ക്കമഴ കാണാത്തവരുടെ കൂട്ടകരച്ചിലാണ് സോഷ്യല്‍ മീഡിയയില്‍. ജ്യോതിയും വന്നില്ല തീയും വന്നില്ല വെറുതേ ഉറക്കം കളഞ്ഞെന്നായിരുന്നു ചിലര്‍ അഭിപ്രായപ്പെട്ടത്.
ഉല്‍ക്കമഴ കാണാന്‍ കാത്തിരുന്ന് ഉറങ്ങിപ്പോയവരും ഉണ്ട്. ഉല്‍ക്കമഴ ഇല്ലാത്തതാണോ ആകാശം തേച്ചതാണോ എന്ന സംശയങ്ങളും സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നു.
ഉല്‍ക്ക മഴ കാണാന്‍ പാതിരാത്രി മാനത്തോട്ടും നോക്കി നിന്ന് പനി പിടിച്ചെന്നാണ് ചിലരുടെ സങ്കടം.
ഉല്‍ക്കമഴയെ പകര്‍ത്താന്‍ ക്യാമറ സെറ്റാക്കി രകാത്തിരുന്നവരും ഉണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ ദൃശ്യമായെന്നും സംഭവത്തില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.
The post ജ്യോതിയും വന്നില്ല തീയും വന്നില്ല! ഉല്‍ക്കമഴ കണ്ടവരും കാണാത്തവരും; ട്രോള്‍ മഴ appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]