
സ്വന്തം ലേഖകൻ
ഫ്ളോറിഡ: ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിങ് തിരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണ് ടീമിലിടം നേടി. കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തി. മറുവശത്ത് വിൻഡീസ് മൂന്ന് മാറ്റങ്ങളാണ് ടീമില്‍ വരുത്തിയിരിക്കുന്നത്.
പുതുമുഖ ബാറ്റര്‍ തിലക് വര്‍മ മൂന്നുമത്സരത്തിലും സ്ഥിരതയോടെ ബാറ്റുചെയ്തതും അനുകൂലഘടകമാണ്. അരങ്ങേറ്റത്തില്‍ പരാജയപ്പെട്ടെങ്കിലും ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ സ്ഥാനം നിലനിര്‍ത്തും. സഹ ഓപ്പണര്‍ ശുഭ്മാൻ ഗില്‍ ഫോമിലേക്കുയരാത്തത് ആശങ്കപരത്തുന്നു. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിനും മത്സരം നിര്‍ണായകമാണ്.
ആദ്യ രണ്ടു കളികളിലും സഞ്ജു ബാറ്റിങ്ങില്‍ പരാജയപ്പെട്ടു. മൂന്നാം കളിയില്‍ അവസരം ലഭിച്ചതുമില്ല. തിലക് വര്‍മയുടെ അര്‍ധസെഞ്ചുറി നിഷേധിച്ചതിന്റെപേരില്‍ വിമര്‍ശനമേറ്റുവാങ്ങിയ നായകൻ ഹാര്‍ദിക്കിന് മികച്ച പ്രകടനം അനിവാര്യമാണ്.
ബൗളിങ്ങില്‍ കുല്‍ദീപ് യാദവ്-യുസ് വേന്ദ്ര ചാഹല്‍ സഖ്യം തിളങ്ങുന്നുണ്ട്. . പുതുമുഖ പേസര്‍ മുകേഷ് കുമാര്‍ നന്നായി എറിയുന്നത് പ്രതീക്ഷനല്‍കുന്നു. ഒരു ജയം അടുത്ത് പരമ്ബരയുള്ളത് വിൻഡീസ് ടീമിന്റെ പോരാട്ടവീര്യമുയര്ത്തും. നായകൻ റോവ്മാൻ പവല്‍, നിക്കോളസ് പൂരൻ, ഓപ്പണര്‍മാരായ കെയ്ല്‍ മേയേഴ്സ്, ബ്രണ്ടൻ കിങ്, ഷിംറോണ്‍ ഹെറ്റ്മെയര്‍ എന്നിവരുടെ ഫോം നിര്‍ണായകമാണ്. ബൗളിങ്ങില്‍ അല്‍സാരി ജോസഫ്, റൊമേരിയോ ഷെപ്പേര്‍ഡ്, അകെയ്ല്‍ ഹൊസെയ്ൻ എന്നിവര്‍ തിളങ്ങിയാല്‍ കാര്യങ്ങള്‍ ടീമിന് എളുപ്പമാകും.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]