
തിരുവനന്തപുരം ∙ ഗുരുപൂജ രാജ്യത്തിന്റെ സംസ്കാരത്തിന്റെ ഭാഗമാണെന്നും അതില്‍ തെറ്റില്ലെന്നും
. ഗുരുപൂര്‍ണിമ ദിനത്തില്‍ വിവിധ സ്കൂളുകളില്‍ വിദ്യാര്ഥികളെക്കൊണ്ട് വിരമിച്ച അധ്യാപകരുടെ പാദപൂജ ചെയ്യിച്ച സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് ഗവർണറുടെ പരാമർശം.
ബാലഗോകുലത്തിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘സംസ്കാരവും പൈതൃകവും കുട്ടികളെ പഠിപ്പിക്കാത്തവരാണ് ഗുരുപൂജയെ എതിര്‍ക്കുന്നത്. ഗുരുവിനെ ആദരിക്കുകയല്ലേ വേണ്ടത്.
അതു സംസ്കാരത്തിന്റെ ഭാഗമാണ്. കുട്ടികള്‍ സനാതന ധർമവും പൂജയും സംസ്കാരവും പഠിക്കുന്നതില്‍ എന്താണ് തെറ്റ്.
ഭാരതാംബയും ഗുരുപൂജയും ഭാരതത്തിന്റെ പാരമ്പര്യവും പൈതൃകവും സംസ്കാരവുമാണ്.’’ – ഗവർണർ പറഞ്ഞു.
പാദപൂജ ചെയ്യിച്ച സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് റിപ്പോർട്ട് തേടുമെന്ന് വിദ്യാഭ്യാസമന്ത്രി
പറഞ്ഞിരുന്നു. ഇതിനിടെയാണ് ഗുരുപൂജ തെറ്റല്ല എന്ന നിലപാടുമായി ഗവർണർ രംഗത്തെത്തുന്നത്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം Facebook/arlekar.rajendraൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]