
റോം∙ താനോടിച്ച
സംഭവത്തിനുപിന്നാലെ ഇറ്റലി വിട്ട് വിമാനക്കമ്പനിയായ ലുഫ്താൻസയുടെ ചെയർമാനും സിഇഒയുമായ കാർസ്റ്റൻ സ്പോറിന്റെ ഭാര്യ വിവിയൻ സ്പോർ. അൻപത്തിയൊന്നുകാരിയായ വിവിയൻ ഓടിച്ച വാഹനമാണു കുട്ടികളെ നോക്കുന്ന ജോലി ചെയ്തിരുന്ന ഗായ കോസ്റ്റയെ ഇടിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച നടന്ന അപകടത്തിനു പിന്നാലെ വിവിയൻ ജർമനിയിലേക്കു തിരിച്ചുപോയെന്നു പ്രാദേശിക മാധ്യമമായ ലാ റിപബ്ലിക്ക റിപ്പോർട്ട് ചെയ്തു.
ഇറ്റാലിയൻ ദ്വീപായ സാർഡീനിയയിൽ ആയിരുന്നു
. അന്വേഷണം നടക്കുന്നതിനിടെയാണ് വിവിയൻ തിരികെ ജർമനിയിലേക്കു പറന്നത്.
നിയമപരമായി വിവിയൻ സാർഡീനിയയിൽ നിൽക്കേണ്ട കാര്യമില്ലെന്ന് ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, സംഭവത്തിൽ വിവിയൻ ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അവരുടെ അറ്റോർണി ആംഗെലൊ മെർലിനി അറിയിച്ചു. ജർമനിയിലെ വീട്ടിലാണ് വിവിയൻ ഇപ്പോഴെന്നും പ്രോസിക്യൂഷൻ ഓഫിസ് ആവശ്യപ്പെടുന്ന എന്തുവിവരം നൽകാനും തയാറാണെന്നും മെർലിനി കൂട്ടിച്ചേർത്തു.
പെഡസ്ട്രിയൻ ക്രോസ്വോക്കിലൂടെ നടക്കുന്നതിനിടെയാണ് ഗായയെ ഇടിച്ചിട്ടത്.
പോർട്ടോ സെർവോ എന്ന റിസോർട്ടിൽ വച്ചായിരുന്നു സംഭവം. ഗായയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും തലയ്ക്കേറ്റ ഗുരുതര പരുക്കിനെത്തുടർന്ന് ഇവർ മരിക്കുകയായിരുന്നു.
അപകടത്തിനുപിന്നാലെ തന്നെ വിവിയൻ സ്ഥലത്തുനിന്നു രക്ഷപ്പെട്ടിരുന്നുവെന്നാണു വിവരം. എന്നാൽ ഇത് അവരുടെ അറ്റോർണി തള്ളിക്കളയുന്നുണ്ട്.
അപകടത്തിനുപിന്നാലെ വാഹനം നിർത്തി പുറത്തിറങ്ങിയ വിവിയൻ, ഗായയ്ക്ക് പ്രഥമശുശ്രൂഷ നൽകിയെന്നും വാഹനത്തിന്റെ വേഗത വളരെക്കുറവായിരുന്നെന്നും അവർ പറഞ്ഞു.
മദ്യം, ലഹരി മരുന്ന് പരിശോധനങ്ങൾ തുടങ്ങിയവയ്ക്ക് വിവിയൻ വിധേയയായിരുന്നുവെന്നും ഫലം നെഗറ്റീവ് ആണെന്നും പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടം നടന്ന സമയം വിവിയൻ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നോയെന്നു പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഓടിച്ച വാഹനം ഇപ്പോൾ സാങ്കേതികപരിശോധനകൾക്കു അയച്ചിട്ടുണ്ട്. അപകടം നടന്നതിനുസമീപം സ്പോർ കുടുംബത്തിന് വീടുണ്ട്.
2014 മുതൽ ലുഫ്താൻസ ഗ്രൂപ്പിന്റെ തലവനാണ് കാർസ്റ്റൻ സ്പോർ.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം X/@AraldoItaliano, X/@ejnyamogo എന്നിവടങ്ങളിൽനിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]