
വാഗമൺ ∙ ചാർജിങ് സ്റ്റേഷനിൽ നിയന്ത്രണംവിട്ട കാറിടിച്ചുകയറി, അമ്മയുടെ മടിയിൽ ഉറങ്ങുകയായിരുന്ന
.
തിരുവനന്തപുരം നേമം ശാസ്താലൈൻ ശാന്തിവിള നാഗമ്മൽ വീട്ടിൽ ശബരീനാഥിന്റെ മകൻ എസ്.അയാൻഷ്നാഥ് ആണു മരിച്ചത്. അമ്മ ആര്യ മോഹനെ (30) ഗുരുതര പരുക്കുകളോടെ ചേർപ്പുങ്കൽ മാർ സ്ലീവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈരാറ്റുപേട്ട– വാഗമൺ റോഡിലെ വഴിക്കടവ് ജംക്ഷനിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3നാണു സംഭവം.
വ്യോമസേനാ ഉദ്യോഗസ്ഥനായ ഭർത്താവ് ശബരീനാഥിനൊപ്പം പാലായിലെ വീട്ടിൽനിന്നു വാഗമൺ സന്ദർശിക്കാനെത്തിയതായിരുന്നു ഇവർ. ചാർജ് ചെയ്യാനായി സ്റ്റേഷനിൽ നിർത്തിയപ്പോൾ കാറിനു പുറത്തിറങ്ങിയ ആര്യ, സ്റ്റേഷന്റെ ഒഴിഞ്ഞ ഭാഗത്തിട്ടിരുന്ന കസേരയിൽ ഇരുന്നു.
ആര്യയുടെ മടിയിൽ നെഞ്ചിലേക്കു തലചായ്ച്ചുറങ്ങുകയായിരുന്നു കുട്ടി. ഈ സമയം സ്റ്റേഷനിലേക്കു കയറിവന്ന മറ്റൊരു കാർ നിയന്ത്രണംവിട്ട് ഇവരുടെ മേലെ ഇടിച്ചു കയറുകയായിരുന്നു.
തറയിൽ സ്ഥാപിച്ചിരുന്ന സ്പീഡ് ബ്രേക്കറുകൾക്കു മുകളിലൂടെ കാർ കുതിച്ചുവരുന്നതു കണ്ട് എഴുന്നേൽക്കാൻ ആര്യ ശ്രമിച്ചെങ്കിലും ഭിത്തിയോടു ചേർത്ത് ഇടിക്കുകയായിരുന്നു.
ഇടിക്കുശേഷവും മുന്നോട്ടുപോകാൻ ശ്രമിച്ച കാർ നാട്ടുകാരുടെ സഹായത്തോടെയാണു നിർത്തി പിന്നോട്ടെടുത്തത്. എറണാകുളം സ്വദേശികളായ അഭിഭാഷകരായിരുന്നു കാറിൽ.
ആര്യയെയും അയാൻഷ്നാഥിനെയും ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. പാലാ ഗവ.
പോളിടെക്നിക്കിൽ അധ്യാപികയാണ് ആര്യ മോഹൻ. ഭർത്താവ് ശബരീനാഥ് കഴിഞ്ഞ ദിവസമാണു നാട്ടിലെത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]