
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിലെ ആദ്യ ലഹരി വിരുദ്ധ നടപടിയായ Prevention of Illicit Traffic in Narcotic Drugs and Psychotropic Substances Act,1988 (PITNDPS) പ്രകാരം യുവാവിനെ കരുതൽ തടങ്കൽ അടച്ച നടപടി സർക്കാർ ശരിവെച്ചുകൊണ്ട് ഉത്തരവായി.
വേളൂർ കൊച്ചുപറമ്പിൽ വീട്ടിൽ ഷാനു എന്ന് വിളിക്കുന്ന ബാദുഷ ഷാഹുൽ (25) നെയാണ് കരുതൽ തടങ്കൽ നടപടിയാണ് സർക്കാർ ശരി വെച്ചത്.
തുടർച്ചയായി കഞ്ചാവ്,മറ്റ് പുകയില ഉൽപ്പന്നങ്ങൾ,ലഹരിവസ്തുക്കൾ എന്നീ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ Prevention of Illicit Traffic in Narcotic Drugs and Psychotropic Substances (PITNDPS) Act,1988 പ്രകാരം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കരുതൽ തടങ്കലിൽ അടച്ചത്.
ഈ നടപടി ശരിവെച്ചുകൊണ്ടാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവായത്. കോട്ടയം ജില്ലയിൽ ആദ്യമായാണ് ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കഞ്ചാവ് കേസിൽ ഉൾപ്പെട്ട പ്രതിക്കെതിരെ ഇത്തരത്തിൽ ശക്തമായ നിയമനടപടി സ്വീകരിക്കുന്നത്.
ഇയാൾക്ക് കോട്ടയം വെസ്റ്റ്,ഈസ്റ്റ്, ഗാന്ധിനഗർ,കുമരകം എന്നീ സ്റ്റേഷനുകളിലായി കവർച്ച ,അടിപിടി, കഞ്ചാവ് തുടങ്ങിയ കേസുകളും നിലവിലുണ്ട്.
The post തുടർച്ചയായി ലഹരിമരുന്ന് കേസുകളിൽ പ്രതി; കോട്ടയം വേളൂർ സ്വദേശിയെ കരുതൽ തടങ്കൽ അടച്ച നടപടി സർക്കാർ ശരിവെച്ചു appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]