കേരള സ്റ്റോറി എന്ന സിനിമയ്ക്ക് ഫലമുണ്ടാകുന്നു എന്ന് പ്രശസ്ത ഫുഡ് വ്ളോഗര്‍ മൃണാള്‍ ദാസ് വേങ്ങരത്ത്. കഴിഞ്ഞദിവസം ചെന്നൈ എയര്‍പോര്‍ട്ടില്‍ നേരിട്ട ഒരു അനുഭവം പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.
എയര്‍പോര്‍ട്ടില്‍ വച്ച് പരിചയപ്പെട്ട ഒരു സ്ത്രീയോട് താന്‍ കേരളത്തിലാണെന്ന് പറഞ്ഞപ്പോള്‍ അവരുടെ മുഖഭാവം മാറിയെന്നും കാരണം അന്വേഷിച്ചപ്പോള്‍ കേരള സ്റ്റോറിയുടെ കഥ പറയുകയായിരുന്നു എന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
കര്‍ണാടകയില്‍ 4 വോട്ട് കൂടുതല്‍ കിട്ടാന്‍ വേണ്ടി പ്രധാനമന്ത്രി കേരള സ്റ്റോറി പിന്തുണയ്ക്കുമ്ബോള്‍ അദ്ദേഹം തങ്ങളുടെ കൂടെ പ്രധാനമന്ത്രിയാണെന്ന് മറക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ ഇന്നലെ ചെന്നൈ എയര്‍പോര്‍ട്ടില്‍ വിമാനം കാത്തിരിക്കുകയായിരുന്നു എന്റെ തൊട്ടുമുന്നില്‍ അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു ഞങ്ങള്‍ ഭക്ഷണത്തെക്കുറിച്ച് ഒക്കെ സംസാരിച്ചിരിക്കുകയായിരുന്നു കുറച്ചു കഴിഞ്ഞ് എവിടേക്കാണ് പോകുന്നതെന്ന് ഞാന്‍ ചോദിച്ചു പൂനെയാണെന്ന് അവര്‍ പറഞ്ഞു. ഞങ്ങള്‍ പിന്നെയും കുറെ കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ അവര്‍ എന്നോട് എവിടേക്കാണ് പോകുന്നത് എന്ന് ചോദിച്ചു കോയമ്ബത്തൂര്‍ ആണെന്ന് പറഞ്ഞു. കോയമ്ബത്തൂര്‍ ആണോ വീട് എന്ന് ചോദിച്ചപ്പോള്‍ കേരളത്തിലാണെന്നും പറഞ്ഞു. ഇത് പറഞ്ഞതിനുശേഷം ആ സ്ത്രീയുടെ മുഖഭാവം മാറി. അവര്‍ പിന്നെ എന്നോട് സംസാരിക്കുന്നില്ല.
കുറെ നിര്‍ബന്ധിച്ചു ചോദിച്ചപ്പോഴാണ് കേരള സ്റ്റോറിയുടെ കഥ പറയുന്നത് കേരള സ്റ്റോറി കണ്ടിട്ട് മലയാളികളോടുള്ള ഒരു പ്രശ്നം. ബഹുമാനപ്പെട്ട പ്രധാനമന്ത്രി കര്‍ണാടകത്തില്‍ 4 വോട്ട് കൂടുതല്‍ കിട്ടാന്‍ വേണ്ടി ഇതുപോലുള്ള സാധനങ്ങള്‍ പിന്തുണയ്ക്കുമ്ബോള്‍ നിങ്ങള്‍ ഞങ്ങളുടെ കൂടെ പ്രധാനമന്ത്രിയാണെന്ന് മറക്കുന്നു. ഒരു ഹിന്ദുവായ എന്റെ അവസ്ഥ ഇതാണെങ്കില്‍ കേരളത്തിലെ ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും അവസ്ഥ എന്താണ്. അവര്‍ ഉത്തര്‍പ്രദേശിലോ മറ്റ് സ്ട്രീറ്റിലൂടെയോ നടക്കുമ്ബോള്‍ അവരെ ആക്രമിക്കില്ലെന്ന് എന്താണ് ഉറപ്പ്. എന്തിനാണ് ജനങ്ങളെ വിഭജിക്കുന്നത്.’ മൃണാള്‍ പറഞ്ഞു.
അതേസമയം കേരള സ്റ്റോറി മുന്നോട്ട് വയ്ക്കുന്ന അജണ്ടകളെ തുറന്ന് കാണിച്ച് യുട്യൂബര്‍ ധ്രുവ് റാഠിയും രംഗത്തെത്തിയിരുന്നു. ഈ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
The post ‘കേരളത്തിലാണെന്ന് പറയുമ്ബോള്‍ ആളുകളുടെ മുഖഭാവം മാറിത്തുടങ്ങി; കേരള സ്റ്റോറിക്ക് ഫലം ഉണ്ടാകുന്നു’; മൃണാള്‍ ദാസ് appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]