ബംഗളൂരു; കര്‍ണാടക തെരഞ്ഞെടുപ്പില്‍ പ്രമുഖ നേതാക്കള്‍ക്ക് തിരിച്ചടി. ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി ചന്നപട്ടണയില്‍ പിന്നിലാണ്. ബിജെപി സ്ഥാനാര്‍ത്ഥി സിപി യോഗീശ്വര ആണ് മണ്ഡലത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. ബിജെപിയുടെ വി സോമണ്ണ ചാമരാജ നഗറില്‍ പിന്നിലാണ്. കോണ്‍ഗ്രസിന്റെ ജഗദീഷ് ഷെട്ടര്‍ പിന്നിലാണ്. കൂടാതെ ബിജെപി മന്ത്രിസഭയിലെ എട്ട് മന്ത്രിമാരും പിന്നിട്ടു നില്‍ക്കുകയാണ്. കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യ വരുണയില്‍ മുന്നിട്ടുനില്‍ക്കുകയാണ്.
കനകപുരയില്‍ ഡികെ ശിവകുമാര്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ബിജെപിയുടെ ആര് അശോകന് എതിരെ 8000ല്‍ അധികമാണ് ശിവകുമാറിന്റെ ലീഡ്. ജെഡിഎസിന്റെ ജിടി ദേവഗൗഡ ചാമുണ്ഡേശ്വരിയിലും നിഖില്‍ കുമാരസ്വാമി രാമനഗരമിലും മുന്നേറ്റം നടത്തുന്നുണ്ട്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മ മുന്നിട്ടു നില്‍ക്കുകയാണ്. കേര്ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. ബിജെപിയെക്കാള്‍ ഇരട്ടി സീറ്റിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. 137 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ ബിജെപി 68 ഇടത്തായി ചുരുങ്ങി. ജെഡിഎസ് 17 ഇടത്തും മറ്റുള്ളവര്‍ രണ്ടിടത്തും ലീഡ് ചെയ്യുന്നു.
The post 8,000 കടന്ന് ശിവകുമാറിന്റെ ലീഡ്; കുമാരസ്വാമിയും ജഗദീഷ് ഷെട്ടറും പിന്നില്‍ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]