തിരുവനന്തപുരം : കിണർ കുഴിക്കാൻ എത്തിയ ആൾ പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴു വര്ഷം തടവും 50 ,000 രൂപ പിഴയും. പാങ്ങോട് ഭരതന്നൂർ ഷൈനി ഭവനിൽ ഷിബി (32 ) ആണ് തിരുവനന്തപുരം അതിവേഗ കോടതി ശിക്ഷിച്ചത് . പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം . പിഴ തുക ലഭിച്ചാൽ കുട്ടിക്ക് നൽകണം . 2018 മാർച്ച് 26 നാണു കേസിനാസ്പദമായ സംഭവം ഉണ്ടായതു . കുട്ടിയുടെ വീടിനു സമീപം കിണർ കുഴിക്കാൻ എത്തിയ വ്യക്തിയാണ് പ്രതി . കുട്ടിയെ പരിചയപെട്ടതിനു ശേഷം വെള്ളം വേണമെന്ന് പറഞ്ഞു കുട്ടിയുടെ വീട്ടിൽ പലതവണ പോകുമായിരുന്നു . സംഭവ സമയത്തു കുട്ടിയുടെ വീട്ടിൽ ആരും ഇല്ലെന്നു കണ്ട പ്രതി അടുക്കള വാതിലിലൂടെ കയറിയാണ് കുട്ടിയെ പീഡിപ്പിച്ചത്.
The post കിണർ കുഴിക്കാനെത്തി പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കു 7 വര്ഷം കഠിന തടവ് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]