
രാജ്യത്ത് കഴിഞ്ഞ വര്‍ഷമെല്ലാം കാര്‍ വില്‍പ്പന പൊടിപൊടിച്ചത് നാം കണ്ടു. കാറുകള്‍ ഡീലര്‍ഷിപ്പുകള്‍ വഴിയാണ് വില്ക്കപ്പെടുന്നതെന്ന് നമുക്കറിയാം. ഒരു കാര്‍ വില്ക്കുമ്പോള് കാര്‍ ഷോറൂമുകാര്‍ക്ക് അല്ലെങ്കില്‍ ഡീലര്‍ഷിപ്പുകള്‍ക്ക് എത്ര ലാഭം കിട്ടുമെന്ന് അറിയാമോ?. ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന് അടുത്തിടെ നടത്തിയ ഒരു സര്‍വേയില്‍ ഇന്ത്യയിലെ ഓട്ടോമൊബൈല്‍ ഡീലര്‍മാര്‍ക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ലാഭം കുറവാണെന്നാണ് വെളിപ്പെടുത്തല്‍.
വിവിധ ഘട്ടങ്ങളിലൂടെ കടന്ന് വന്നാണ് ഇന്ന് വാഹനങ്ങള്‍ നമ്മുടെ കൈയ്യില്‍ എത്തുന്നത്. ഒരുപാട് ആളുകളുടെ ബൗദ്ധികവും ശാരീരികവുമായ പ്രയത്നങ്ങള്‍ ഓരോ വാഹനത്തിന്റെയും രൂപകല്‍പ്പന മുതല്‍ വികസനം വരെയുണ്ട്. അതിനാല്‍ തന്നെ അവ വാങ്ങാനൊരുങ്ങുമ്പോള്‍ അത്യാവശ്യം പണം മുടക്കേണ്ടി വരും. നിര്‍മാണച്ചെലവിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇന്ന് ഏത് ഉല്‍പ്പന്നത്തിന്റെയും വില. വാഹന സംബന്ധിയായ ഉല്‍പ്പന്നങ്ങള്‍ മാത്രമല്ല മറ്റ് പ്രൊഡക്ടുകളുടെ വിലയും നിര്‍മ്മാണത്തിന് എത്ര ചിലവാകും എന്നതിനെ ആശ്രയിച്ചാണ് നിശ്ചയിക്കുന്നത്.
അതിനാല്‍ തന്നെ സമീപകലത്ത് ഇന്‍പുട്ട് കോസ്റ്റ് കൂടിയപ്പോള്‍ കാര്‍ കമ്പനികള്‍ എല്ലാം വില വര്‍ധിപ്പിച്ചത്. വില കുറവിലാണെങ്കിലും വില കൂടുമ്പോള്‍ ആണെങ്കിലും അത് നേരെ ബാധിക്കുന്ന ഒരു വിഭാഗമാണ് വാഹന ഡീലര്‍മാര്‍. രാജ്യത്ത് ഓട്ടോമൊബൈല്‍ ഡീലര്‍മാര്‍ക്കായി ഒരു അസോസിയേഷന് ഉണ്ട്. അടുത്തിടെയാണ് ഓട്ടോമൊബൈല്‍ ഡീലര്‍മാരുടെ ഈ അസോസിയേഷന്റെ ഒരു സര്‍വേ നടത്തിയത്.
ഈ സര്‍വേയിലാണ് ഒരു വാഹനം അതായത് ഒരു കാര്‍ വില്ക്കുകയാണെങ്കില് ഡീലര്‍മാര്‍ക്ക് എത്ര ശതമാനമാണ് ലാഭം എന്നതിനെ കുറിച്ച് പറയുന്നത്. നമ്മുടെ രാജ്യത്തെ ഓട്ടോമൊബൈല്‍ ഡീലര്‍മാര്‍ക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ലാഭം കുറവാണെന്നാണ് സര്‍വേ ചൂണ്ടിക്കാണിക്കുന്നത്. ഒരു കാര്‍ വില്ക്കുമ്പോള് ഡീലര്‍ക്ക് 5 ശതമാനമാണ് ലാഭം. എക്സ്ഷോറൂം വിലയിലാണ് ഈ മാര്‍ജിന്‍. ഡീലര്‍മാരുടെ ഈ മാര്‍ജിന്‍ 2.9 ശതമാനം മുതല്‍ 7.49 ശതമാനം വരെ വ്യത്യാസപ്പെടുന്നു.
ഓരോ കമ്പനികള്‍ക്ക് അനുസരിച്ച് വാഹനം വില്‍ക്കുന്നതിലുള്ള കമീഷനിലും മാറ്റമുണ്ടാകും. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയും വിദേശ കമ്പനിയായ എം മോട്ടോറുമാണ് ഡീലര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ കമീഷന് നല്കുന്ന ബ്രാന്‍ഡുകള്‍. അഞ്ചോ അതിലധികമോ ശതമാനം ആണ് അവര്‍ ഡീലര്‍മാര്‍ക്ക് കമ്മീഷനായി നല്‍കുന്നത്. അതേസമയം മറ്റ് കാര്‍ നിര്‍മാതാക്കള്‍ ഡീലര്‍മാര്‍ക്ക് കുറഞ്ഞ ശതമാനത്തിലാണ് കമ്മീഷന് നല്‍കുന്നതെന്നാണ് സര്‍വേയില്‍ സൂചിപ്പിക്കുന്നത്.
ഓരോ വാഹനത്തിന്റെയും വില്‍പ്പന, തരം, സ്ഥലം എന്നിവയെ ആശ്രയിച്ച് ഈ കമ്മീഷന്റെ ശതമാന കണക്കുകള്‍ വ്യത്യസ്തമായിരിക്കും. അല്‍പ്പം കൂടി വിശദീകരിച്ച് പറഞ്ഞാല്‍ ഒരു വാഹനത്തിന് മെട്രോ നഗരങ്ങളില്‍ ഒരു കമ്മീഷനും ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ വ്യത്യസ്ത കമ്മീഷനുമായിരിക്കും കമ്പനികള്‍ നല്‍കുന്നത്. ഉദാഹരണമെടുത്താല്‍ ഒരു കാര്‍ ഡീലര്‍ 5 ലക്ഷം രൂപ വിലയുള്ള ഒരു കാര്‍ വിറ്റുവെന്ന് കരുതുക.
അപ്പോള്‍ 25,000 രൂപ മാത്രമാണ് ഒരു ഡീലര്‍ക്ക് കമ്മീഷനായി ലഭിക്കുക. ഇത്തരത്തില്‍ ലഭിക്കുന്ന തുകയില്‍ നിന്ന് വേണം ഷോറൂം നടത്തിക്കൊണ്ടു പോകാന്‍. ശമ്പളം, പരസ്യച്ചെലവ് തുടങ്ങിയവയും നോക്കേണ്ടത്് ഈ തുക കൊണ്ടാണ്. ഇന്ത്യയില്‍ ഡീലര്‍മാര്‍ക്കുള്ള ശരാശരി കമീഷന് 5 ശതമാനമായിരിക്കുമ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ ഡീലര്‍ കമ്മീഷന് ശരാശരി 7 മുതല്‍ 8 ശതമാനമാണെന്ന് ഓര്‍ക്കണം. ഈ ഒരു സാഹചര്യത്തിലാണ് ഡീലര്‍മാര്‍ സര്‍വീസിലും സ്പെയര്‍ പാര്‍ട്സ് വില്‍പ്പനയിലും ശ്രദ്ധ പതിപ്പിക്കാന്‍ കാരണം.
എന്തെന്നാല്‍ കാര്‍ വില്പ്പനയേക്കാള് ലാഭം കാര്‍ സര്‍വീസിലും സ്പെയര്‍ പാര്‍ട്സ് വില്പ്പനയിലുമാണെന്നത് തന്നെ കാര്യം. 15 മുതല്‍ 20 ശതമാനം വരെയാണ് ഇന്ത്യയില്‍ സ്പെയര്‍ പാര്‍ട്സ് വില്‍പ്പനയിലൂടെ ലഭിക്കുന്ന ശരാശരി ലാഭം. എന്നാല്‍ രാജ്യന്തര തലത്തില്‍ ഇത് 30 മുതല്‍ 40 ശതമാനം വരെയാണ്. വില്‍പ്പനയിലാണെങ്കിലും സ്പെയര്‍ പാര്‍ട്സ് വില്‍പ്പനയിലായാലും രാജ്യന്തര ശരാശരിയേക്കാള്‍ കുറവ് വരുമാനമാണ് ഇന്ത്യയിലെ ഡീലര്‍മാര്‍ക്ക് നേടാനാകുന്നത്. മുകളില്‍ പറഞ്ഞ കമീഷനും കാര്യങ്ങളും എക്സ്ഷോറൂം വിലയിലാണ് കണക്കാക്കുന്നത്.
ഇതെല്ലാം കഴിഞ്ഞ് വാഹനം നിരത്തിലെത്തിക്കാന്‍ ഉപഭോക്താക്കള്‍ വീണ്ടും ഒരുപാട് പണം മുടക്കേണ്ടതുണ്ട്. റോഡ് ടാക്സ്, ജിഎസ്ടി, മറ്റ് നികുതികള്‍, ആര്‍ടിഒ ഫീസ് എന്നിവ അടയ്ച്ചാലാണ് വാഹനം നിരത്തിലെത്തിക്കാന്‍ സാധിക്കുന്നത്. വാഹനങ്ങളുമായി ബന്ധപ്പെട്ട് നികുതിയിനത്തില്‍ വലിയൊരു സംഖ്യ സര്‍ക്കാര്‍ ഖജനാവിലേക്കും പോകുന്നുണ്ട്. ഇതാണ് ഒരു വാഹന ഡീലര്‍ക്ക് ഒരു വണ്ടി വിറ്റുപോയാല്‍ കിട്ടുന്ന ലാഭം. ഇത് നിങ്ങള്‍ക്ക് മുമ്പ് അറിവുണ്ടായിരുന്നോ?. ഇല്ലെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും പങ്കുവെക്കുമല്ലോ.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]