
ഭാരത് ഇലക്ട്രോണിക്സിൽ നിരവധി അവസരങ്ങൾ.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ ബെംഗളൂരുവിലുള്ള ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ പ്രോജ ക്ട് എൻജിനീയർ, ട്രെയിനി എൻജി നീയർ തസ്തികകളിലെ 148 ഒഴിവി ലേക്ക് അപേക്ഷ ക്ഷണിച്ചു.രണ്ട് വിജ്ഞാപനങ്ങളിലായാ ണ് അപേക്ഷ ക്ഷണിച്ചിരിക്കു ന്നത്. കരാറടിസ്ഥാനത്തിലാണ് നിയമനം.
വിജ്ഞാപന നമ്പർ.383/2023 പ്രോജക്ട് എൻജിനീയർ:
ഒഴിവ്-110, യോഗ്യത- ഇലക്ട്രോ ണിക്സ്/ ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് &കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേ ഷൻ/ ഇലക്ട്രിക്കൽ & ഇലക്ട്രോ ണിക്സ്/ഇലക്ട്രിക്കൽ/ കമ്യൂണിക്കേ ഷൻ/ മെക്കാനിക്കൽ/ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്/ ഇൻഫർമേ ഷൻ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി എന്നീ വിഷയങ്ങ ളിൽ 55 ശതമാനം മാർക്കോടെ ബി.ഇ./ ബി,ടെക്/ ബി.എസ്സി (നാല് വർഷ എൻജിനീയറിങ്). രണ്ടുവർഷത്തെ പ്രവൃത്തിപരിച യം വേണം.
പ്രായം: 32 വയസ്സ് കവിയരുത്. ശമ്പളം: 40000 രൂപയാണ് ആദ്യ വർഷത്തെ ശമ്പളം. തുടർന്നുള്ള വർഷങ്ങളിൽ 5000 രൂപ വെച്ച് കൂട്ടിക്കിട്ടും.വിശാഖപട്ടണം, ന്യൂഡൽഹി, ഗാസിയാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലാണ് നിയമനം. വിശാഖപട്ടണത്തേക്ക് രണ്ട് വർഷ ത്തേക്കും മറ്റുള്ളവിടങ്ങളിൽ മൂന്ന് വർഷത്തേക്കുമാണ് നിയമനം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]