ലോസ് ആഞ്ചല്‍സ്: 95-ാം ഓസ്കര് വേദിയില്‍ പുരസ്കാരങ്ങള്‍ വാരിക്കൂട്ടി എവരിതിങ് എവരിവേര്‍ ഓള് അറ്റ് വണ്‍സ്. അമേരിക്കയിലെ ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ ലോക സിനിമയുടെ പുത്തന്‍ കിരീടാവകാശികളെ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ പുരസ്കാരങ്ങള്‍ വാങ്ങിക്കൂട്ടിയത് എവരിതിങ് എവരിവേര്‍ ഓള് അറ്റ് വണ്‍സാണ്.
മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ഉള്‍പ്പെടെ ഏഴ് പുരസ്കാരങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്. മികച്ച ചിത്രത്തിനു പുറമെ മികച്ച സംവിധായകന്, തിരക്കഥ, മികച്ച നടി, സഹനടി, സഹനടന്‍, എഡിറ്റിങ് എന്നീ ഏഴു പുരസ്കാരങ്ങളാണ് എവരിതിങ് എവരിവേര്‍ ഓള് അറ്റ് വണ്‍സ് സ്വന്തമാക്കിയത്.
10 വിഭാഗങ്ങളിലായി 11 നോമിനേഷനാണ് എവരിതിങ് എവരിവേര്‍ ഓള് അറ്റ് വണ്സിനുണ്ടായിരുന്നത്. ഡാനിയേല്‍ ക്വാന്‍, ഡാനിയേല്‍ ഷൈനര്‍ട്ട് എന്നിവരാണ് സിനിമയുടെ സംവിധായകര്‍.
ഇതേ സിനിമയിലെ അഭിനയത്തിന് മിഷെല്‍ യോയ്ക്ക് മികച്ച നടിക്കുള്ള ഓസ്കര് ലഭിച്ചു. കി ഹൂയ് ക്വിവാന് മികച്ച സഹനടനായതും ജെയ്മി ലീ കേര്‍ടിസ് മികച്ച സഹനടിയായതും ഇതേ സിനിമയിലെ അഭിനയത്തിലൂടെയാണ്.
The post ഓസ്കര് 2023: പുരസ്കാരങ്ങള്‍ വാരിക്കൂട്ടി എവരിതിങ് എവരിവേര്‍ ഓള് അറ്റ് വണ്‍സ് appeared first on Navakerala News. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]