
തിരുവനന്തപുരം: ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ഇബിയിലെ കരാര്‍ ജീവനക്കാര്‍ സമരത്തിലേക്ക്. ബുധനാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ ജീവനക്കാര്‍ക സത്യാഗ്രഹമിരിക്കും. കളക്ഷന്‍ തുക ലഭിക്കാത്തതാണ് ശമ്പളം വൈകാന്‍ കാരണമെന്ന് മാനേജ്മെന്റ് അറിയിച്ചു. 4500 ഓളം വരുന്ന കരാര്‍ ജീവനക്കാര്‍ക്കാണ് ശമ്പളം ലഭിക്കാത്തത്. ഷിഫ്റ്റ് അസിസ്റ്റന്റുമാര്‍, മീറ്റര്‍ റീഡര്‍മാര്‍, ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് ജനുവരി മാസം മുതലുള്ള ശമ്പളം ലഭിക്കാനുണ്ട്.
ഏറ്റവും കുറഞ്ഞ വേതനത്തില്‍ ജോലി എടുക്കുന്ന താഴേത്തട്ടിലെ ജീവനക്കാരാണിവര്‍. എല്ലാ മാസവും 25 തീയതിക്ക് മുന്‍പ് ഇവര്‍ക്ക് ശമ്പളം ലഭിച്ചിരുന്നു. കളക്ഷന്‍ തുകയുടെ ബില്ല് മാറിയാലുടന്‍ ശമ്പള വിതരണം തുടങ്ങുമെന്നാണ് മാനേജ്മെന്റ് വിശദീകരണം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]