
ചെന്നൈ: കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഇന്ത്യന്‍ 2’-ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. തമിഴ്നാട്ടിലെ ചെങ്കല്‍പട്ട് ജില്ലയിലെ കല്‍പ്പാക്കത്തിനടുത്തുള്ള ചതുരംഗപട്ടണത്തിലെ ഡച്ച് കോട്ടയിലാണ് ചിത്രീകരണം. ഇവിടെ നാട്ടുകാര്‍ ഷൂട്ടിംഗ് തടയാന്‍ ശ്രമിച്ച വാര്‍ത്തയാണ് പുറത്തുവരുന്നത്. ചിത്രീകരണ സ്ഥലത്തിന് സമീപമുള്ള ക്ഷേത്രത്തിലെ സംഭാവന ആവശ്യപ്പെട്ട് പ്രദേശവാസികള്‍ സ്ഥലത്ത് എത്തിയിരുന്നു. ഇവരെ ഷൂട്ടിംഗ് സെറ്റിലേക്ക് കയറ്റി വിടാതിരുന്നതാണ് സംഘര്‍ഷത്തിന് കാരണമായത്.
തുടര്‍ന്ന സിനിമാസംഘവും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് വലിയ സംഘമായി എത്തിയ ഗ്രാമീണര്‍ ചിത്രീകരണം നടക്കുന്ന ഡച്ച് കോട്ടയുടെ പ്രവേശന കവാടം ഉപരോധിക്കുകയായിരുന്നു. പിന്നീട് പോലീസ് സംഘം സംഭവസ്ഥലത്ത് എത്തി ഗ്രാമവാസികളുമായും സിനിമാപ്രവര്‍ത്തകരുമായും സംസാരിച്ച് ഒത്തുതീര്‍പ്പാക്കുകയും ചെയ്തു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]