തിരുവനന്തപുരം ∙ കോവിഡ് അതിതീവ്രവ്യാപന ഭീതിയിൽ നിന്നു കേരളം മെല്ലെ ആശ്വാസതീരത്തേക്ക്.
ജനുവരി അവസാനം കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയിലേറെയായതോടെ സംസ്ഥാനം വീണ്ടും അടച്ചിടലിലേക്കു നീങ്ങുകയാണെന്നു ഭീതിയുണ്ടായിരുന്നെങ്കിലും എണ്ണം ഗണ്യമായി കുറഞ്ഞതോടെ ആശങ്ക ഒഴിവായി. കോവിഡ് സ്ഥിരീകരിക്കുന്നവരുടെയും ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെയും എണ്ണം കുറഞ്ഞു.
കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) 4.33% ആയതോടെ ജനജീവിതം സാധാരണ നിലയിലായി. മാസ്കിലും സാനിറ്ററൈസിലും മാത്രമൊതുങ്ങുന്ന കോവിഡ് പ്രോട്ടോക്കോളാണ് ഇപ്പോൾ.
പൊതുപരിപാടികൾക്ക് 1500 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്നതു മാത്രമാണ് ഇപ്പോഴുള്ള പ്രധാന നിയന്ത്രണം. ഇനിയൊരു തരംഗം ഉടൻ ഉണ്ടായില്ലെങ്കിൽ വിപണി മുന്നോട്ടു കുതിക്കുമെന്നു തന്നെയാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ.
നിലവിൽ എറണാകുളം, തിരുവനന്തപുരം, കോട്ടയം, തൃശൂർ ജില്ലകളിൽ ഇരുനൂറിൽ താഴെയാണ് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം. 7 ജില്ലകളിൽ 82 എണ്ണത്തിൽ താഴെയും.
ജനുവരി 25 ന് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 70 ആയിരുന്നത് ഇൗ മാസം 11ന് 2 പേരായി കുറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]