ഇസ്ലാമാബാദ്: വിലക്കയറ്റത്തില്‍ പൊള്ളി പാകിസ്താന്. പാകിസ്താനില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ വിലക്കയറ്റത്തില്‍ പൊറുതുമുട്ടി സാധാരണക്കാര്‍. നിത്യാപയോഗ വസ്തുക്കള്‍ തീവില നല്‍കിയാണ് ജനങ്ങള്‍ വാങ്ങുന്നത്. 1975നുശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാകിസ്താന് കടന്നുപോകുന്നത്. പാലുല്പന്നങ്ങള് മുതല്‍ മാംസത്തിനടക്കം വിവിധ പാക് നഗരങ്ങളില്‍ പൊള്ളുന്ന വിലയാണെന്ന് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ ഒരു ലിറ്റര്‍ പാലിന് 210 പാകിസ്താന് രൂപയാണ് ഈടാക്കുന്നത്. കഴിഞ്ഞ ദിവസത്തെ 190 രൂപയില്‍നിന്നാണ് ഒറ്റയടിക്കുള്ള വിലക്കയറ്റം. ബ്രോയ്ലര്‍ ചിക്കനും രണ്ടു ദിവസത്തിനിടെ വില കുതിച്ചുയരുകയാണ്. രണ്ട് ദിവസത്തിനിടെ 40 രൂപ വരെയാണ് കൂട്ടിയത്. ഇതോടെ നിലവില്‍ ബ്രോയ്ലര്‍ ചിക്കന്‍ കിലോയ്ക്ക് 500 ആണ് കറാച്ചിയില്‍ വിലയെന്ന് ഡൗണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസം ആദ്യത്തില്‍ കിലോയ്ക്ക് 390 രൂപയുണ്ടായിരുന്നതാണ് കുത്തനെ കുതിച്ചുകയറിയത്.
കോഴിയിറച്ചി കിലോയ്ക്ക് 700 മുതല്‍ 780 വരെയാണ് വിവിധയിടങ്ങളില്‍ വില. ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് ഇത് 620-650 രൂപയായിരുന്നു. ബോണ്‍ലെസ് ഇറച്ചിയുടെ വില ആയിരം കടന്നിരിക്കുകയാണ്. 1,000 മുതല്‍ 1,100 രൂപവരെയാണ് കിലോയ്ക്ക് വില. ഒറ്റയടിക്ക് 200 രൂപ വരെ കൂടിയിട്ടുണ്ട്. ഇന്ധനവിലയും നിയന്ത്രണമില്ലാതെ കുതിച്ചുയരുകയാണെന്നാണ് റിപ്പോര്‍ട്ട്. അരനൂറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ് പാകിസ്താന് ജനത. വിദേശനാണ്യ ശേഖരം കുത്തനെ കുറഞ്ഞത് മുതല്‍ രാജ്യത്തെ പിടിച്ചുലച്ച 2022ലെ വെള്ളപ്പൊക്കം വരെ പുതിയ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. പാകിസ്താന് രൂപയുടെ വിലയും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്.
The post വിലക്കയറ്റത്തില്‍ പൊള്ളി പാകിസ്താന് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]