
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണം നടക്കുന്ന ബഹുനില കെട്ടിടത്തില്‍ തീപിടിച്ചത് പരിഭ്രാന്തി പരത്തി. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു തീപിടുത്തം. തുടര്‍ന്ന് തീ മുകളിലേക്ക് പടരുകയായിരുന്നു. ഏറ്റുമാനൂരില്‍ നിന്നും കോട്ടയത്ത് നിന്നുമായി ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി ഒരു മണിക്കൂറില്‍ ഏറെ നീണ്ട പരിശ്രമത്തിനൊടുവില്‍ ആണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമായത്.
അപകടസാധ്യത കണക്കിലെടുത്ത് തീപിടിച്ച കെട്ടിടത്തിന് സമീപം ഉണ്ടായിരുന്ന ഡയാലിസിസ് യൂണിറ്റിലെയും മൂന്നാം വാര്‍ഡിലെയും രോഗികളെയും കൂട്ടിരിപ്പുകാരെയും പൂര്‍ണമായും ഒഴിപ്പിച്ചു. വിവിധ നിലകളിലായി നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന 350ലേറെ തൊഴിലാളികള്‍ തീ ഉയര്‍ന്നപ്പോള്‍ തന്നെ കെട്ടിടത്തിന് പുറത്തേക്ക് ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
വെല്‍ഡിങ് ജോലികള്‍ക്കായി എത്തിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ അടക്കം സുരക്ഷിതമായി പുറത്തെത്തിക്കാന്‍ കഴിഞ്ഞതും അപകടത്തിന്റെ ആഘാതം കുറച്ചു. കാരണങ്ങളെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസും ഫയര്‍ഫോഴ്സും അറിയിച്ചു
The post കോട്ടയം മെഡിക്കല്‍ കോളേജില്‍ വന്‍ തീപിടുത്തം appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]