
സ്വന്തം ലേഖിക
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 83.6% റെക്കോഡ് വളര്‍ച്ച.
വിമാന ഷെഡ്യൂളുകളില്‍ 31.53% വളര്‍ച്ചയും രേഖപ്പെടുത്തി. 2023 ജനുവരി മാസത്തില്‍ ആകെ 323792 യാത്രക്കാര്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തു.
2022 ജനുവരിയിലെ മൊത്തം യാത്രക്കാരുടെ എണ്ണം 176315 ആയിരുന്നു. 2022 ജനുവരി മാസത്തില്‍ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 5687 ആയിരുന്നത് 2023 ജനുവരിയില്‍ 10445 ആയി ഉയര്‍ന്നു. 2022 ജനുവരിയില്‍ 1671 ആയിരുന്ന എയര്‍ ട്രാഫിക് മൂവ്മെന്റ് 2023 ജനുവരിയില്‍ 2198 ആയി ഉയര്‍ന്നു.
ഇപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു ആഴ്ചയില്‍ ശരാശരി 131 ആഭ്യന്തര വിമാനങ്ങളും 120 അന്താരാഷ്ട്ര വിമാനങ്ങളും സര്‍വീസ് നടത്തുന്നുണ്ട്.
ദുബായ്, ഷാര്‍ജ, അബുദാബി, ദോഹ, മസ്കറ്റ്, ബഹ്റൈന്‍, ദമാം, കുവൈറ്റ്, സിംഗപ്പൂര്‍, കൊളംബോ, മാലെ, ഹനിമധൂ തുടങ്ങി 12 അന്താരാഷ്ട്ര നഗരങ്ങളിലേക്കും ന്യൂഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്, പൂനെ, കൊച്ചി, കണ്ണൂര്‍ എന്നിവയുള്‍പ്പെടെ 10 ആഭ്യന്തര നഗരങ്ങളിലേക്കും സര്‍വീസുകളുണ്ട്.
The post തിരുവനന്തപുരം വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡ് വളര്‍ച്ച; ഒരു വര്‍ഷത്തിനിടെ 83.6% അധികം യാത്രക്കാര്‍; വിമാന ഷെഡ്യൂളുകളിലും വളര്‍ച്ച appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net