കൊച്ചി: സര്‍ക്കാരിനെതിരെ നികുതി ബഹിഷ്കരണ സമരം വേണ്ടെന്ന് കെപിസിസി തീരുമാനം. പാര്‍ട്ടിക്കുള്ളില്‍ ആശയ കുഴപ്പം ഉണ്ടെന്ന രീതിയില്‍ കൂടുതല്‍ ചര്‍ച്ച ഇനി പാടില്ലെന്നും കൊച്ചിയില്‍ ചേര്‍ന്ന കെപിസിസി എക്സിക്യുട്ടീവ് യോഗത്തില്‍ തീരുമാനമായി. കെപിസിസിയുടെ ഭവനസമ്പര്‍ക്ക പരിപാടിയായ ഹാഥ് സേ ഹാഥ് പരിപാടി സര്‍ക്കാര്‍ വിരുദ്ധ പ്രചാരണമാക്കി മാറ്റാനും യോഗത്തില്‍ തീരുമാനമായി. വിശദമായ ചര്‍ച്ച അടുത്ത 15 ന് ചേരുന്ന യോഗത്തില്‍ നടത്താനും കൊച്ചിയില്‍ ചേര്‍ന്ന കെപിസിസിയുടെ നിര്‍വാഹക സമിതി തീരുമാനിച്ചു.
ബജറ്റിനെതിരെയുള്ള പ്രതികരണങ്ങളില്‍ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും വ്യത്യസ്ഥ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത് പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്ന വിമര്‍ശനം യോഗത്തില്‍ ഉയര്‍ന്നതിന് പിന്നാലെയാണ് തീരുമാനം. ചര്‍ച്ചകൂടാതെ നികുതി ബഹിഷ്കരണ സമര പ്രഖ്യാപനം നടത്തിയതില്‍ പ്രതിപക്ഷ നേതാവ് അടക്കം പരാതി ഉന്നയിച്ചതിന് പിന്നാലെ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഇന്നലെ തിരുത്തിയിരുന്നു. നികുതി കൊടുക്കരുതെന്ന പിണറായി വിജയന്റെ പഴയ പ്രസ്താവനയെ പരിഹസിച്ചതാണെന്നും പ്രഖ്യാപനമല്ല നടത്തിയതെന്നുമായിരുന്നു കെ. സുധാകരന്റെ വിശദീകരണം.
The post ‘നികുതി ബഹിഷ്കരണ സമരം വേണ്ട’; കെപിസിസി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]