നാഗോണ്‍: അസമിലെ നാഗോണ്‍ ജില്ലയില്‍ ഭൂകമ്പം അനുഭവപ്പെട്ടു. ഞായറാഴ്ച വൈകീട്ട് 4.18നാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. റിക്ടര്‍ സ്കെയിലില്‍ ഭൂചലനത്തിന്റെ തീവ്രത 4.0 രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നേരത്തെ ഗുജറാത്തിലെ സൂറത്ത് ജില്ലയില്‍ റിക്ടര്‍ സ്കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. പുലര്‍ച്ചെ 12:52 നാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കല്‍ റിസര്‍ച്ച് (ഐഎസ്ആര്) ഉദ്യോഗസ്ഥന് പറഞ്ഞു.
The post അസമിലെ നാഗോണില്‍ ഭൂചലനം appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]