
കൊച്ചി: ഫോർട്ട് കൊച്ചി ‘നമ്പർ 18’ ഹോട്ടൽ ഉടമ റോയി ജെ.വയലാട്ടിനും കൂട്ടർക്കുമെതിരേ പരാതി പ്രളയം. റോയിക്കും കൂട്ടുപ്രതികളായ സൈജു എം.തങ്കച്ചനും അഞ്ജലിക്കുമെതിരായാണ് കൂടുതൽ പേർ പരാതിയുമായി എത്തിയത്. ഇവരുടെ പീഡനത്തിന് ഇരയായ ഒമ്പതുപേരിൽ നിന്ന് പോലീസ് മൊഴിയെടുത്തു. ഹോട്ടലിൽവെച്ച് റോയിയിൽ നിന്നും മറ്റു പ്രതികളിൽ നിന്നും മോശം അനുഭവം നേരിട്ടവരാണ് പരാതിയുമായി എത്തിയിട്ടുള്ളത്.
കോഴിക്കോട് സ്വദേശിനിയായ അഞ്ജലിയാണ് പെൺകുട്ടികളെ കൊച്ചിയിൽ എത്തിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. അഞ്ജലിയുടെ സ്ഥാപനത്തിലെ ജോലിക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചതായുള്ള പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ലൈംഗികമായി ദുരനുഭവമുണ്ടായ 16-വയസ്സുകാരിയായ പെൺകുട്ടികളിൽ ഒരാൾക്ക് പകരം അവരുടെ മാതാവാണ് പോലീസിന് മൊഴി നൽകിയത്. കുട്ടിയുടെ മാനസിക നില സാധാരണനിലയിലെത്തിയ ശേഷം നേരിട്ട് മൊഴിയെടുക്കും. അതേസമയം താൻ തെറ്റുചെയ്തിട്ടില്ലെന്ന് പറഞ്ഞുക്കൊണ്ട് അഞ്ജലി ഇൻസ്റ്റഗ്രാമിലൂടെ ലൈവിലെത്തിയിരുന്നു. പ്രതികൾ മൂന്നുപേരും ഒളിവിലാണ്. മോഡലുകളുടെ അപകടമരണം സംബന്ധിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഈ കേസുകളും അന്വേഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]