
മാനന്തവാടി: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്ഷകന് മരിച്ചു. വെള്ളാരംകുന്ന് സ്വദേശി തോമസ് (സാലു-50) ആണ് മരിച്ചത്. തോമസിന്റെ കയ്യിലും കാലിലും ഗുരുതരമായി പരിക്കേറ്റിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോടേക്ക് മാറ്റുന്നതിനിടെയാണ് മരണം.
മാനന്തവാടി പുതുശേരിക്കടുത്ത് വെള്ളാരംകുന്നിലാണ് കടുവ ഇറങ്ങിയത്. വനപാലകര്‍ സ്ഥലത്തെത്തി തെരച്ചില്‍ നടത്തി. എന്നാല്‍ കടുവയെ കണ്ടെത്താനായില്ല. അതേസമയം കടുവ വീണ്ടുമെത്തിയേക്കുമോയെന്ന ഭയത്തിലാണ് നാട്ടുകാര്‍.
കടുവയെ ഉടന്‍ പിടികൂടണം എന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. തോമസിനെ ആക്രമിച്ച പ്രദേശം വന്യജീവി ശല്യമുണ്ടാകുന്ന പ്രദേശമല്ലെന്നും രാവിലെ ആക്രമണം നടത്തിയിട്ടും ഇതുവരെയും കടുവയെ പിടിക്കാന്‍ വനംവകുപ്പിന് കഴിഞ്ഞിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. അതേസമയം, കടുവയെ മയക്കുവെടി വെച്ച് പിടികൂടാന്‍ തീരുമാനിച്ചിട്ടുണ്ട്.
The post വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു; പ്രതിഷേധവുമായി നാട്ടുകാര്‍, മയക്കുവെടി വെയ്ക്കാന്‍ തീരുമാനം<br> appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]