
കൽപറ്റ ∙ വയനാട് മുള്ളൻകൊല്ലിയിൽ ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ പങ്കെടുത്ത
മണ്ഡലംതല സെമിനാറിൽ വാക്കേറ്റവും കയ്യാങ്കളിയും. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി നടന്ന മണ്ഡലം കമ്മിറ്റി വികസന സെമിനാർ നടക്കുന്നതിനിടെ ആയിരുന്നു സംഭവം.
കയ്യാങ്കളിക്കിടെ ഡിസിസി പ്രസിഡന്റ് നിലത്ത് വീണു. മുള്ളൻകൊല്ലിയിലെ മണ്ഡലം പ്രസിഡന്റിനെ ചൊല്ലിയുള്ള തർക്കമാണ് കൈവിട്ടത്.
എൻ.ഡി. അപ്പച്ചനുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് നിലവിലെ മണ്ഡലം പ്രസിഡന്റ്.
ഇതിൽ പ്രതിഷേധമുണ്ടായിരുന്ന എതിർ ഗ്രൂപ്പുകളിൽപ്പെട്ടവരാണ് മർദിച്ചതെന്നാണ് വിവരം.
മർദനത്തിൽ പരുക്കേറ്റ ഒ.ആർ.രഘു മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സ തേടി. അതേസമയം സെമിനാറിനിടെ ഉണ്ടായ തർക്കത്തിൽ തനിക്ക് മർദനമേറ്റിട്ടില്ലെന്നും പങ്കെടുത്തവരിൽ ചിലർ പ്രതിഷേധം ഉയർത്തുക മാത്രമാണ് ഉണ്ടായതെന്നും എൻ.ഡി.അപ്പച്ചൻ പ്രതികരിച്ചു.
സെമിനാർ അലങ്കോലമാക്കാൻ ചിലർ ബോധപൂർവം ശ്രമിച്ചതായും അദ്ദേഹം സൂചിപ്പിച്ചു. സംഘർഷത്തെത്തുടർന്ന് സെമിനാർ ഒഴിവാക്കി.
വയനാട് കോൺഗ്രസിലെ അസ്വാരസ്യങ്ങളുടെ ഭാഗമായി മുൻപുണ്ടായ വാക്കുതർക്കത്തിന്റെ ഓഡിയോ മുൻപ് പുറത്തുവന്നിരുന്നു.
തദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഉൾപാർട്ടിപ്പോര് വയനാട്ടിലെ കോൺഗ്രസിൽ രൂക്ഷമാകുന്നത്. പ്രതിനിധീകരിക്കുന്ന വയനാട് ലോക്സഭാ മണ്ഡലം ഉൾപ്പെടുന്ന ജില്ലയിലെ കോൺഗ്രസ് അധ്യക്ഷൻ പങ്കെടുത്ത പരിപാടിയിൽ കയ്യാങ്കളിയുണ്ടായ സംഭവം പാർട്ടിക്ക് ക്ഷീണമുണ്ടാകുന്നതാണെന്നാണ് വിലയിരുത്തൽ. ജില്ലയിലെ സംഘടനാതലത്തിലുണ്ടാകുന്ന പ്രശ്നങ്ങളിൽ സംസ്ഥാന നേതൃത്വം അടുത്തുതന്നെ ഇടപെടുമെന്നാണ് സൂചന.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]