
ന്യൂഡൽഹി ∙
ബന്ധപ്പെട്ട് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) പുറത്തുവിട്ട റിപ്പോർട്ടിൽ എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്ക് അതൃപ്തി.
അന്വേഷണം ഏകപക്ഷീയമാണെന്നും സുതാര്യത ഉറപ്പാക്കാനായിട്ടില്ലെന്നുമാണ് പൈലറ്റ് അസോസിയേഷന്റെ ആരോപണം. അന്വേഷണത്തിന്റെ രഹസ്യസ്വഭാവം പല സംശയങ്ങൾക്കും കാരണമാക്കുന്നുണ്ട്.
അനുഭവസമ്പത്തുള്ള പൈലറ്റുമാർ ഇതുവരെ അന്വേഷണസംഘത്തിന്റെ ഭാഗമായിട്ടില്ല. അന്വേഷണറിപ്പോർട്ട് പുറത്തുവരുന്നതിനു മുൻപ് മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത് ദുരൂഹമാണെന്നും അസോസിയേഷൻ ആരോപിക്കുന്നു.
എഎഐബിയുടെ പ്രാഥമിക റിപ്പോർട്ടിൽ, പൈലറ്റുമാരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് ദുരന്തത്തിലേക് വഴിവച്ചതെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതിനു പിന്നാലെയാണ് റിപ്പോർട്ടിനെതിരെ പൈലറ്റുമാരുടെ സംഘടന രംഗത്തെത്തിയിരിക്കുന്നത്.
അന്വേഷണസംഘം കണ്ടെത്തിയ രേഖകളും റെക്കോർഡർ വിവരങ്ങളും പുറത്തുവിടണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. പൈലറ്റുമാർക്ക് പിഴവുണ്ടായിരിക്കാമെന്ന മുൻവിധിയോടെയുള്ളതാണ് അന്വേഷണ റിപ്പോർട്ടിന്റെ ശൈലി. അപകടത്തിന്റെ പശ്ചാത്തലവും സാങ്കേതിക പിഴവുകളും വിലയിരുത്തി മാത്രമേ അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താനാകൂവെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം DIBYANGSHU SARKAR / AFP എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]