
ന്യൂഡൽഹി∙
സംബന്ധിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോൾ ചര്‍ച്ചയാകുന്നത് ചര്‍ച്ചയാകുന്നത് ഫ്യുവല്‍ കണ്ട്രോള് സ്വിച്ചിന്റെ (ഇന്ധന നിയന്ത്രണ സ്വിച്ച്) പ്രവര്‍ത്തനത്തെക്കുറിച്ചുള്ള പരാമർശമാണ്. വിമാനത്തിന്റെ രണ്ട് ഫ്യുവല്‍ കണ്ട്രോള് സ്വിച്ചുകളും റണ്‍ മോഡില്‍ ആയിരുന്നില്ലെന്നും സ്വിച്ച് ഓഫ് മോഡില്‍ ആയിരുന്നുവെന്നുമാണ് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) റിപ്പോർട്ടിൽ പറയുന്നത്.
ഫ്യുവല്‍ കണ്ട്രോള് സ്വിച്ചിന്റെ ലോക്കിങ് സംവിധാനം പ്രവര്ത്തിക്കാതിരിക്കുന്നതിനെക്കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് (എഫ്എഎ) 2018 ഡിസംബര്‍ 17ന് മുന്നറിയിപ്പു നല്‍കിയിരുന്നു.
ബോയിങ് 737 വിമാനങ്ങളുടെ ഓപ്പറേറ്റര്‍മാരില്‍നിന്ന് ലോക്കിങ് സംവിധാനം സംബന്ധിച്ച് റിപ്പോര്‍ട്ട് കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ ഇതിന്റെ തുടര്‍നടപടികളുടെ ഭാഗമായുള്ള പരിശോധനകള്‍ നടത്തിയിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.
സ്വിച്ച് ആരെങ്കിലും ഓഫാക്കിയതാണോ അതോ സാങ്കേതിക പിഴവാണോ എന്നാണ് ഇനി അറിയേണ്ടത്.
∙
എന്താണ് ഫ്യുവല്‍ സ്വിച്ച്?
വിമാനത്തിന്റെ എന്‍ജിനുകളിലേക്കുള്ള ഇന്ധനവിതരണം നിയന്ത്രിക്കുന്നത് ഫ്യുവല്‍ സ്വിച്ചുകളാണ്. എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിക്കാനും നിര്‍ത്താനുമാണ് പൈലറ്റുമാർ ഈ സ്വിച്ച് ഉപയോഗിക്കുന്നത്.
പറക്കുന്നതിനിടെ എന്‍ജിനു തകരാറ് കണ്ടെത്തിയാല്‍ എന്ജിന് നിര്‍ത്താനും റീസ്റ്റാര്‍ട്ട് ചെയ്യാനും ഇത് ഉപയോഗിക്കാറുണ്ട്. പൈലറ്റിന് അബദ്ധത്തില്‍ ഓഫ് ചെയ്യാൻ കഴിയുന്ന തരത്തിലല്ല ഇത് സജ്ജമാക്കിയിരിക്കുന്നത്.
ഇത് ഓഫ് ആയാൽ പെട്ടെന്നുതന്നെ എന്‍ജിന്റെ പ്രവർത്തനം നിലയ്ക്കും. വീണ്ടും ഓൺ ചെയ്താൽ എൻജിൻ പൂർണതോതിൽ പ്രവർത്തന സജ്ജമാകാൻ രണ്ടു മിനിറ്റിലേറെയെടുക്കും.
വിമാനം വളരെ ഉയരത്തിലാണെങ്കിൽ ഇതു പ്രശ്നമാവില്ല. അഹമ്മദാബാദിൽ പക്ഷേ വിമാനം പറന്നു പൊങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.
എൻജിൻ പെട്ടെന്നു നിലച്ചതോടെ വിമാനം നിലംപതിച്ചു.
∙ എവിടെയാണ് ഫ്യുവല്‍ സ്വിച്ച്?
എയര്‍ ഇന്ത്യ 787 വിമാനത്തില്‍ ത്രസ്റ്റ് ലിവറുകളുടെ താഴെയാണ് ഫ്യുവല്‍ സ്വിച്ചിന്റെ സ്ഥാനം. കൃത്യമായി ഉറച്ചിരിക്കാന് സ്പ്രിങ് സംവിധാനത്തോടെയാണ് ഇതു ഘടിപ്പിച്ചിരിക്കുന്നത്.
‘റണ്‍’, ‘കട്ട് ഓഫ്’ എന്നീ രണ്ട് മോഡുകളാണുള്ളത്. റണ്‍ മോഡില്‍നിന്ന് കട്ട് ഓഫിലേക്കു മാറ്റണമെങ്കില്‍ പൈലറ്റ് ആദ്യം സ്വിച്ച് മുകളിലേക്ക് വലിച്ചുയര്ത്തണം.
അതിനു ശേഷം വേണം അടുത്ത മോഡിലേക്ക് മാറ്റാന്‍. വിമാനത്തിന്റെ ലാൻഡിങ് ഗിയർ ഉയർത്തുന്ന ലിവറും ഇന്ധന സ്വിച്ചും അബദ്ധത്തിൽ മാറിപ്പോകില്ല.
രണ്ടും രണ്ടിടത്താണ്. തമ്മിൽ സാമ്യവുമില്ല.
∙ എയർ ഇന്ത്യ വിമാനത്തിൽ സംഭവിച്ചതെന്ത്?
പറന്നുയർന്ന് മൂന്നാം സെക്കൻഡിൽ, വിമാനത്തിന്റെ രണ്ട് എൻജിനിലേക്കും ഇന്ധനം നൽകുന്ന സ്വിച്ചുകൾ ‘റൺ’ എന്ന നിലയിൽനിന്ന് ‘കട്ട് ഓഫ്’ എന്ന നിലയിലേക്ക് മാറി.
അതുവരെ യാതൊരു അപകട സൂചനയും ഉണ്ടായിരുന്നില്ല.
ഇടതുവശത്തെ എൻജിൻ സ്വിച്ച് ആദ്യവും ഒരു സെക്കൻഡിനു ശേഷം വലതു വശത്തെ സ്വിച്ചും ഓഫായി. എന്തിനാണ് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് സഹ പൈലറ്റിനോട് ചോദിക്കുന്നുണ്ട്.
അറിയില്ലെന്ന് മറുപടി.
ഇന്ധനം നിലച്ചതോടെ എൻജിനുകൾ ഓഫായി. വിമാനത്തിന്റെ വേഗം കുറഞ്ഞു.
ഓഫാക്കി പത്തു സെക്കൻഡ് കഴിഞ്ഞപ്പോൾ ഒന്നാം എൻജിന്റെ സ്വിച്ച് വീണ്ടും ഓണാക്കി. വീണ്ടും നാലു സെക്കൻഡ് കഴിഞ്ഞപ്പോൾ രണ്ടാം സ്വിച്ചും ഓണാക്കി.
പക്ഷേ എൻജിനു വേണ്ടത്ര ശക്തി ലഭിച്ചില്ല. അങ്ങനെ വിമാനത്തിന്റെ വേഗം കുറഞ്ഞ് ഇടിച്ചിറങ്ങി തകരുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]