
ന്യൂഡൽഹി∙
നിർണായകമായി പൈലറ്റുമാരുടെ സംഭാഷണം. എന്തിനാണ് എൻജിനിലെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആക്കിയത്?–ഒരു പൈലറ്റ് ചോദിക്കുന്നത് റെക്കോർഡുകളിലുണ്ട്.
‘ഞാനങ്ങനെ ചെയ്തിട്ടില്ല’–രണ്ടാമത്തെ പൈലറ്റ് പറയുന്നു. ഈ സംഭാഷണങ്ങളെ കേന്ദ്രീകരിച്ചാകും പ്രധാനമായും അന്വേഷണം നടക്കുക.
അപകട സൂചന നൽകാതെ പറന്നുയർന്ന വിമാനത്തിന്റെ സ്വിച്ചുകൾ എന്തുകൊണ്ട് ഓഫ് ചെയ്തു എന്നതിന്റെ ഉത്തരം നിർണായകമാകും.
ടേക്ക് ഓഫിനു മുൻപ് രണ്ടു എൻജിനുകളും ശരിയായി പ്രവർത്തിച്ചിരുന്നു.
എൻജിനിലേക്ക് ഇന്ധനം നൽകുന്ന രണ്ട് സ്വിച്ചുകളുണ്ട്. മാനുവലായി പ്രവർത്തിപ്പിച്ചാലേ ഇവ ‘റൺ’ പൊസിഷനിൽനിന്ന് ‘ഓഫ്’ പൊസിഷനിലേക്ക് പോകൂ.
ഇടതു വശത്താണ് ഒന്നാമത്തെ എൻജിനിലേക്കുള്ള ഇന്ധന സ്വിച്ച്. വലതുവശത്ത് രണ്ടാമത്തെ എൻജിന്റെ സ്വിച്ച്.
സ്വിച്ചുകൾ ഓഫാക്കിയതോടെ വിമാനത്തിന് മുന്നോട്ടു പോകാനുള്ള കുതിപ്പ് നഷ്ടപ്പെട്ടു. പത്ത് സെക്കൻഡുകൾ കഴിഞ്ഞ് ഒന്നാം എൻജിന്റെയും നാലും സെക്കൻഡുകൾ കഴിഞ്ഞ് രണ്ടാമത്തെ എൻജിന്റെയും ഇന്ധന പ്രവാഹം പുനരാരംഭിച്ചെങ്കിലും കുതിച്ചുയരാനാകാതെ വിമാനം തകർന്നു വീണു.
വീണ്ടും ഓണാക്കിയ എൻജിൻ പ്രവർത്തന സജ്ജമാകാൻ രണ്ടു മിനിട്ടിലേറെ സമയമെടുക്കുമെന്ന് വിദഗ്ധർ പറയുന്നു.
ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്യാനുള്ള കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മനപൂർവം സ്വിച്ചുകൾ ഓഫ് ചെയ്തതാണോ? മറ്റെന്തെങ്കിലും കാരണമുണ്ടോ?–ഇതെല്ലാം വിശദമായ അന്വേഷണത്തിലൂടെയേ വ്യക്തമാകൂ.
രണ്ടാമത്തെ പൈലറ്റ് അറിയാതെയാണ് സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നത്. ഇന്ധന സ്വിച്ചിന്റെ ലോക് ഉയർത്താതെ ഓഫ് ചെയ്യാനാകില്ല.
മാനുഷിക പിഴവാണെന്ന സംശയം ഇതിലൂടെയുണ്ടാകുന്നു. പൈലറ്റുമാർ രണ്ടുപേരും പരിചയ സമ്പന്നരായിരുന്നു.
എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് (എഎഐബി) റിപ്പോർട്ട് പുറത്തുവിട്ടത്.
എഎഐബി കണ്ടെത്തലുകൾ
∙ പറന്നുയർന്ന് സെക്കൻഡുകൾക്കകം രണ്ട് എൻജിനുകളിലേക്കുമുള്ള ഇന്ധന സ്വിച്ച് ഓഫ് ആയി. ∙ ആരാണ് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് ചോദിക്കുന്ന ശബ്ദരേഖ അന്വേഷണത്തിൽ ലഭിച്ചു.
∙ റാം എയർ ടർബൈൻ (റാറ്റ്) ടേക്കോഫിനു തൊട്ടു പിന്നാലെ പുറത്തെത്തി. എൻജിനുകൾ പ്രവർത്തിച്ചില്ലെങ്കിൽ പൈലറ്റിന് ഇത് ഓൺ ചെയ്യാം.
റാറ്റ് പുറത്തുവന്നതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്. ∙ രണ്ട് എൻജിനുകളും വീണ്ടും പ്രവർത്തിപ്പിക്കാൻ പൈലറ്റുമാർ ശ്രമിച്ചു.
ഒന്നാമത്തെ എൻജിൻ ഭാഗികമായി പ്രവർത്തിച്ചു. രണ്ടാമത്തെ എൻജിനുകൾ പ്രവർത്തിച്ചില്ല.
∙ 32 സെക്കൻഡ് മാത്രമാണ് വിമാനം പറന്നത്. ∙ വിമാനത്തെ നിയന്ത്രിക്കുന്ന ചിറകിലെ ഫ്ലാപ്പുകൾ ശരിയായ ദിശയിലായിരുന്നു.
∙ പൈലറ്റുമാർക്ക് ശാരീരിക പ്രശ്നങ്ങൾ ഇല്ലായിരുന്നു. ∙ അട്ടിമറിക്ക് പ്രാഥമിക തെളിവുകളില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]