
ചെന്നൈ ∙
ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായതോടെ ഗുരുതര ആരോപണവുമായി പാർട്ടി സ്ഥാപകൻ ഡോ.എസ്.രാമദാസ്. തന്റെ വീട്ടിൽ ഫോൺ ചോർത്തൽ ഉപകരണം സ്ഥാപിച്ചതായും സംഭാഷണങ്ങൾ റെക്കോർഡ് ചെയ്തെന്നും രാമദാസ് ആരോപിച്ചു.
2 ദിവസം മുൻപു തന്റെ കസേരയുടെ അടിയിൽ നിന്ന് ഉപകരണം കണ്ടെത്തി.
ലണ്ടനിൽ നിന്നെത്തിച്ച ഉപകരണമാണിതെന്നും മകനും പാർട്ടി അധ്യക്ഷനുമായ അൻപുമണി രാമദാസിനെ ഉന്നമാക്കി അദ്ദേഹം ആരോപിച്ചു. ഉപകരണത്തിന്റെ ചിത്രവും അദ്ദേഹം പുറത്തുവിട്ടു.
തിരഞ്ഞെടുപ്പു സഖ്യ രൂപീകരണവും പുതിയ ഭാരവാഹി നിയമനവുമാണ് തർക്കം രൂക്ഷമാക്കിയത്.
മകനും പാർട്ടി അധ്യക്ഷനുമായ അൻപുമണി രാമദാസുമായുള്ള തർക്കത്തിനു പിന്നാലെ പേരിനൊപ്പം തന്റെ പേര് ഉപയോഗിക്കുന്നതിൽ നിന്നു മകനെ രാമദാസ് വിലക്കിയിരുന്നു. അൻപുമണി ഇനി മുതൽ സ്വന്തം പേരിനൊപ്പം തന്റെ പേര് ചേർത്ത് ഉപയോഗിക്കാൻ പാടില്ലെന്നും ആവശ്യമെങ്കിൽ ഇനീഷ്യലായി ‘ആർ’ മാത്രം ഉപയോഗിക്കാമെന്നും രാമദാസ് പറഞ്ഞു.
താൻ 5 വയസ്സുകാരനെപ്പോലെയാണു പെരുമാറുന്നതെന്നാണ് അൻപുമണി പറയുന്നത്. ഈ 5 വയസ്സുകാരൻ തന്നെയാണ് അൻപുമണിയെ പാർട്ടി നേതാവാക്കിയതെന്നും രാമദാസ് പറഞ്ഞു.
തിരഞ്ഞെടുപ്പു സഖ്യത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കം തുടരവേയാണ് അപ്രതീക്ഷിത നീക്കം.
രാമദാസ് ഡിഎംകെയ്ക്കൊപ്പം ചേരാൻ താൽപര്യം പ്രകടിപ്പിക്കുമ്പോൾ എൻഡിഎ മതിയെന്ന നിലപാടിലാണ് അൻപുമണി. അൻപുമണിയുടെ മൂത്ത സഹോദരി ഗാന്ധിമതിയുടെ മകനും രാമദാസിന്റെ ചെറുമകനുമായ പി.മുകുന്ദനെ പാർട്ടി യുവജന വിഭാഗം അധ്യക്ഷനായി നിയമിച്ചതിനെച്ചൊല്ലി ഡിസംബറിൽ പുതുച്ചേരിയിൽ നടന്ന പാർട്ടി ജനറൽ കൗൺസിലിൽ ഇരുവരും പരസ്യമായി ഏറ്റുമുട്ടിയിരുന്നു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം PTI-ൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]