എറണാകുളം: 200 രൂപ നൽകാൻ ഇല്ലാത്തതിനാൽ ആംബുലൻസ് എടുക്കാതിരുന്നതോടെ കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ രോഗി മരിച്ചു. വടക്കൻ പറവൂർ സ്വദേശി അസ്മയാണ് മരിച്ചത്. പറവൂർ താലൂക്ക് ആശുപത്രിയിലെ ആംബുലൻസാണ് സർവീസ് വൈകിപ്പിച്ചത്. ആംബുലൻസ് ഡ്രൈവർക്കെതിരെ അസ്മയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കടുത്ത പനി ബാധിച്ച് ഇന്ന് രാവിലെയാണ് അസ്മയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില വഷളായതോടെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 900 രൂപ വേണമെന്നാണ് ആംബുലൻസ് ഡ്രൈവർ ആവശ്യപ്പെട്ടത്. എന്നാൽ തന്റെ കയ്യിൽ 700 രൂപ മാത്രമാണുള്ളതെന്ന് അസ്മയുടെ മകൾ സുൽഫത്ത് പറഞ്ഞതോടെ ഡ്രൈവർ ആംബുലൻസ് എടുത്തില്ല. പണം ബൈക്കിൽ എത്തിക്കാമെന്ന് പറഞ്ഞെങ്കിലും ഡ്രൈവർ തയ്യാറായില്ല. ഈ സമയത്ത് രോഗി കൂടുതൽ അവശയായി.
മുഴുവൻ പണവും സംഘടിപ്പിച്ച് നൽകിയ ശേഷവും അരമണികൂറോളം വൈകിയാണ് ഡ്രൈവർ ആംബുലൻസ് എടുത്തത്. എറണാകുളം ജനറൽ ആശുപത്രിയിലെത്തിയതിന് പിന്നാലെ രോഗി മരിക്കുകയായിരുന്നു.
The post 200 രൂപ കുറവായതിനാൽ ആംബുലൻസ് എടുത്തില്ല; ചികിത്സ വൈകിയതോടെ രോഗി മരിച്ചു appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]